കൊല്ലങ്കോട് ദ്രുതകർമസേനക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫിസറായി
text_fieldsപാലക്കാട്: കാത്തിരിപ്പിനൊടുവിൽ കൊല്ലങ്കോട് ദ്രുതകർമസേനകളുടെ നിയന്ത്രണച്ചുമതലയിലേക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എത്തുന്നു. തിങ്കളാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. സംസ്ഥാനത്ത് ആദ്യമായി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തിയിലേക്ക് നടത്തിയ നിയമനമാണിത്. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ജില്ലയിലെ നെന്മാറ ഡിവിഷനുകളിലെ കൊല്ലംകോട് നെന്മാറ, മുതലമട നെല്ലിയാമ്പതി പോത്തുണ്ടി മംഗള ഡാം തുടങ്ങിയ മേഖലകളിലെ കർഷകരുടെയും ജനങ്ങളുടെയും ആവശ്യമായിരുന്നു ദ്രുതകർമസേന സജ്ജമാകുക എന്നത്. ഇതോടെ ദ്രുതകർമ സേനയുടെ പ്രവർത്തനം ത്വരിതഗതിയിലാകും.
സംസ്ഥാനത്ത് ആദ്യമായി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തിയിലേക്ക് നിയമനം നടത്തി ഉത്തരവാക്കിയ കിഴക്കൻ മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നടപടിയെ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.