ലീഗ് സമ്മേളനത്തിൽ ഉയർന്നത് താലിബാൻ പോലും ഉയർത്താത്ത മുദ്രാവാക്യങ്ങൾ –എ.കെ. ബാലൻ
text_fieldsപാലക്കാട്: താലിബാൻ പോലും ഉയർത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്ലിം ലീഗ് സമ്മേളനത്തിൽ ഉണ്ടായതെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. പാലക്കാട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉള്ളതിനേക്കാൾ പിന്തുണ പിണറായി വിജയനുണ്ട്. കാവിക്കാർ വിചാരിച്ചിട്ട് പിണറായി വിജയനെ ഇല്ലാതാക്കൻ കഴിഞ്ഞില്ല. ഇനി പച്ചക്കാർ വിചാരിച്ചാലും അത് നടക്കില്ല. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോൾ തലക്ക് സൂക്കേട് വന്നു. മുദ്രാവാക്യം വിളിക്കുമ്പോൾ സൂക്ഷിച്ചാൽ മതിയെന്നും എ.കെ. ബാലൻ പറഞ്ഞു.
സർവകലാശാല വൈസ് ചാൻസലർ നിയമന വിഷയത്തിൽ ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ട ഉത്തരവാദിത്വം ഗവർണർക്കും സർക്കാറിനുമാണ്. സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നുവെന്ന കാരണം പറഞ്ഞ് ഭരണഘടനാപരമായ ബാധ്യത നിർവഹിക്കാതിരിക്കാൻ ഗവർണർക്കാവില്ല. ബാഹ്യമായ ഇടപെടൽ ഭരണ കക്ഷികളുടെ ഭാഗത്തു നിന്നു മാത്രമല്ല, ബി.ജെ.പിയുടെ ഭാഗത്തു നിന്നും ഉണ്ടായെന്ന് ഗവർണർ പറഞ്ഞു. ഇത് ഏത് സാഹചര്യത്തിലെന്ന് വ്യക്തമാക്കണം. ചാൻസലർ പദവി ഭരണഘടനാപരമായ പദവിയല്ല. സർവകലാശാല നിയമങ്ങൾ ലംഘിച്ച് ഒന്നും ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. വി.സിയുടെ നിയമനം നിയമപരമാണെന്ന് ഗവർണറും സമ്മതിച്ചതാണ്. ഇപ്പോൾ നിയമപരമല്ലെന്നു പറയുന്നത് ഗുണകരമാകില്ല. വിഷയത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കില്ല. നിലവിലെ പ്രശ്നം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായി കേരളം കാണുന്നില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.