ഗാന്ധിദർശൻ വേദിക്ക് അംഗീകാരം: ഐശ്വര്യ കേരള യാത്രയിൽനിന്ന് മുൻ മന്ത്രി വി.സി. കബീർ വിട്ടുനിന്നു
text_fieldsപാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ െഎശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടികളിൽനിന്ന് മുൻ മന്ത്രി വി.സി. കബീർ വിട്ടുനിന്നു. കെ.പി.സി.സി 2019ൽ പോഷക സംഘടനയായി അംഗീകരിച്ച ഗാന്ധിദർശൻ സമിതിക്ക് സമാന്തരമായി ഇൗയിടെ രൂപംനൽകിയ ഗാന്ധിദർശൻ വേദിക്ക് അംഗീകാരം നൽകിയതിൽ പ്രതിഷേധിച്ചാണ് വിട്ടുനിൽക്കൽ എന്നാണ് സൂചന.
വി.സി. കബീർ അധ്യക്ഷനായ ഗാന്ധി ദർശൻ സമിതി സംസ്ഥാനത്തുടനീളം സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്. കഴിഞ്ഞമാസമാണ് പുതിയ വേദിക്ക് കെ.പി.സി.സി അംഗീകാരം നൽകിയത്. കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനും ഉമ്മൻ ചാണ്ടിക്കും വി.സി. കബീർ പരാതിയും നൽകിയിട്ടുണ്ട്.
ജില്ലയിലെ പര്യടനത്തിന് സമാപനം
പാലക്കാട്: യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ െഎശ്വര്യ കേരള യാത്രയുടെ ജില്ലയിലെ പര്യടന പരിപാടികൾക്ക് സമാപനമായി. പ്രവർത്തകരുടെ പ്രകടനത്തിനുശേഷം കോട്ടമൈതാനത്ത് നടന്ന സമാപന പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഞായറാഴ്ച ജില്ലയിൽ പ്രവേശിച്ച ജാഥയുടെ രണ്ടാംദിനത്തിലെ ആദ്യ സ്വീകരണം കല്ലടിക്കോട് ആയിരുന്നു. തുടർന്ന് കോട്ടായി, ആലത്തൂർ, കൊല്ലേങ്കാട്, ചിറ്റൂർ എന്നിവിടങ്ങളിൽ പ്രവർത്തകർ വൻവരവേൽപ്പ് നൽകി.
കല്ലടിക്കോട്: പരിസ്ഥിതി ലോല, പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രക്ക് കല്ലടിക്കോട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആൻറണി മതിപ്പുറം അധ്യക്ഷത വഹിച്ചു. സി. ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, സി.പി. മുഹമ്മദ്, പി. ഹരിഗോവിന്ദൻ എന്നിവർ സംസാരിച്ചു.
കൊല്ലങ്കോട്: നെന്മാറ നിയോജക മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, സി.പി.ജോൺ, എം.എസ്. അനിൽകുമാർ, കെ.എസ്.ഹംസ, എം. പത്മഗിരീശൻ, പി. മാധവൻ, വി.ഡി. സതീശൻ, സി. ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, സുനിൽ അന്തിക്കാട്, കെ.സി. പ്രീത് എന്നിവർ സംസാരിച്ചു.
'പാലക്കാട്ടെ നെൽകർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും'
ആലത്തൂർ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പാലക്കാട്ടെ നെൽകർഷകർക്ക് പ്രത്യേക പാക്കേജ് ഏർപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക് ആലത്തൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, മുൻ എം.പി വി.എസ്. വിജയരാഘവൻ, എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, വി.ഡി. സതീശൻ, കെ.പി.സി.സി ജില്ല ചുമതലയുള്ള ഒ. അബ്ദുൽ റഹിമാൻ കുട്ടി, സി.പി. ജോൺ, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവർ സംസാരിച്ചു. എം.എ. ജബ്ബാർ സ്വാഗതവും വിലകനകാംബരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.