അയ്യർ മലയിൽ നാല് ഹെക്ടർ വനം കത്തിനശിച്ചു
text_fieldsപറളി: തേനൂർ അയ്യർമലയിൽ തീ പടർന്ന് നാല് ഹെക്ടർ വനം കത്തിനശിച്ചു. വന്യജീവികളും തീയിൽ അകപ്പെട്ടു. കിണാവല്ലൂർ മുതൽ അയ്യർമല വരെ നാല് ഹെക്ടർ വനങ്ങളും വനവിഭവങ്ങളുമാണ് കത്തിച്ചാമ്പലായത്. കഴിഞ്ഞദിവസം രാവിലെ മുതൽ ചെറിയ തോതിൽ ആരംഭിച്ച കാട്ടുതീ വൈകുന്നേരമായതോടെ കാറ്റിൽ ശക്തി പ്രാപിച്ചു.
മുണ്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. സന്തോഷ് കുമാർ, ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരായ എം. ഷാനവാസ്, എം. അൻസിറ, നൗഫൽ എന്നിവരും നാട്ടുകാരും നടത്തിയ കഠിന പ്രയത്നത്താലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽനിന്നും മറ്റുമാണ് തീ പടരുന്നതെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.