പി.വി. കണ്ണപ്പൻ: സ്വാതന്ത്ര്യസമര സേനാനികളിലെ അവസാന കണ്ണി
text_fieldsപറളി: ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളിലെ അവസാന കണ്ണിയും ആദ്യകാല സി.പി.ഐ നേതാവും നിരവധി തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ എടത്തറ പാന്തം പാടം പി.വി. കണ്ണപ്പെൻറ വിയോഗം തൊഴിലാളികൾക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടം. തൊഴിലാളികളുടെ പ്രശ്നം വന്നാൽ രണ്ടാമതൊന്ന് ആലോചിക്കാതെ മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ് കണ്ണപ്പൻ. പറളി മേഖലയിൽ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച കണ്ണപ്പൻ നല്ലൊരു സംഘാടകനും കൂടിയാണ്. വാർധക്യ സഹജമായ രോഗങ്ങളാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു.
സ്വാതന്ത്ര്യസമരത്തിൽ പെങ്കടുത്ത ജില്ലയിലെ സമരപോരാളികളിൽ അവസാനത്തെ കണ്ണിയായ അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ജില്ല ഭരണകൂടം ആദരിച്ചത്.
മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ എം.പി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ചാമുണ്ണി, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സുരേഷ് രാജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനു മോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് റസാക്ക് മൗലവി, ജില്ല പ്രസിഡൻറ് എ. രാമസ്വാമി, ജനതാദൾ ജില്ല പ്രസിഡൻറ് കെ.ആർ. ഗോപിനാഥ്, മുഹമ്മദ് മുഹ്സിൻ എം.എൽ.എ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.