ഫർണിച്ചർ നിർമാണ യൂനിറ്റും പന്തൽ വർക്സ് ഗോഡൗണും കത്തിനശിച്ചു
text_fieldsകിഴക്കഞ്ചേരി: കോരഞ്ചിറയിൽ അഗ്നിബാധയിൽ ഫർണിച്ചർ നിർമാണ യൂനിറ്റും പന്തൽ വർക്സ് ഗോഡൗണും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ച 4:50നാണ് സംഭവം. ഫർണിച്ചർ നിർമാണ യൂനിറ്റിൽനിന്ന് തീപടർന്ന് അതിനോട് ചേർന്ന പന്തൽ വർക്സിന്റെ ഗോഡൗണിലേക്കും വ്യാപിച്ചിരുന്നു.
വടക്കഞ്ചേരിയിൽനിന്നും ആലത്തൂരിൽനിന്നും ഓരോ യൂനിറ്റ് വീതം എത്തിച്ച് മൂന്ന് യൂനിറ്റ് രണ്ട് മണിക്കൂറോളം പ്രവർത്തിച്ചാണ് തീ പൂർണമായി അണച്ചത്. വിനുരാജിന്റെ ഫർണിച്ചർ വർക്ക്ഷോപ്പിനും ജോസി മാത്യൂവിന്റെ പന്തൽ വർക്സ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഉദ്ദേശം 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഗ്രേഡ് അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫിസർമാരായ ലൂക്കോസ് തോമസ്, ദുൽക്കർ നൈനി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രതീഷ്, രാഗിൻ, സുരേഷ് കുമാർ ഫയർ ഓഫിസർമാരായ നിതീഷ് , ധനേഷ്, സുധീന്ദ്രൻ, ബിജോയ്, കൃഷ്ണപ്രസാദ്, നിഷാഹ്, പ്രശാന്ത്, സുബാഷ് , രജീഷ്, അനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
പെട്ടിക്കട കത്തിനശിച്ചു
കാഞ്ഞിരപ്പുഴ: പാതവക്കിലെ പെട്ടിക്കട കത്തിനശിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് എട്ടാംവാർഡിലെ പഴയ വർക്ക്ഷോപ്പിന് സമീപത്തെ മുഹമ്മദ് അലിയുടെ പെട്ടിക്കടയാണ് കത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. തൊട്ടടുത്ത മരങ്ങളിലേക്കും തീപടർന്നു. ആൾ അപായം ഇല്ല. മണ്ണാർക്കാട് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
ഏകദേശം 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മണ്ണാർക്കാട് അഗ്നി രക്ഷാസേന നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി. ജയരാജൻ, സേനാംഗങ്ങളായ രഞ്ജിത്, ഷജിത്, സുജിത്, അൻസൽ ബാബു എന്നിവരടങ്ങിയ സംഘമാണ് തീയണക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.