കനാലിൽ മാലിന്യം തള്ളി; പിഴയിട്ട് പഞ്ചായത്ത് അധികൃതർ
text_fieldsലക്കിടി: കനാലിൽ മാലിന്യം തള്ളിയതിന് കൈയോടെ പിഴ ചുമത്തി പഞ്ചായത്ത്. ലക്കിടി മംഗലം ഭാഗത്തുകൂടി പോകുന്ന പ്രധാന കനാലിലേക്കാണ് രാത്രിയിൽ മാലിന്യം തള്ളിയത്. പരിശോധനയിൽ മംഗലത്തെ ഹോട്ടലിൽനിന്നുള്ള മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തി.
കനാലിൽ മാലിന്യം കണ്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് ലക്കിടി പേരൂർ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിന് ബന്ധപ്പെട്ടവരിൽനിന്ന് 10,000 രൂപ ഈടാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പതിവായി മാലിന്യം തള്ളുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായി പൊതുപ്രവർത്തകനായ ഗോപി ലക്കിടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.