മാലിന്യമുക്തം നവകേരളം: നീക്കം ചെയ്തത് പൊതുസ്ഥലങ്ങളിലെ 505 മാലിന്യക്കൂനകള്‍
text_fieldsപാലക്കാട്: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ പൊതുസ്ഥലങ്ങളിലായി കണ്ടെത്തിയ 505 മാലിന്യക്കൂനകള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതായി നവകേരളം കര്‍മ പദ്ധതി ജില്ല കോഓഡിനേറ്റര്‍ പി. സെയ്തലവി അറിയിച്ചു.
കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 2849 കാനകളും ജലാശയങ്ങളും മാലിന്യമുക്തമാക്കി. മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തന്നെ തരംതിരിക്കുക, അജൈവ മാലിന്യങ്ങളുടെ 100 ശതമാനം ശേഖരണം, ജൈവ മാലിന്യങ്ങളുടെ 100 ശതമാനം ഉറവിടതല സംസ്കരണം, മാലിന്യക്കൂനകള്‍ ഇല്ലാത്ത പൊതുയിടങ്ങള്‍ സൃഷ്ടിക്കല്‍, മാലിന്യമുക്തവും നീരൊഴുക്കുമുള്ള ജലാശയങ്ങള്‍ ഉറപ്പാക്കല്‍, മാലിന്യമുക്ത ഹരിത ഓഫിസുകള്‍ എന്നിവയാണ് കാമ്പയിനിന്റെ ആദ്യഘട്ട ലക്ഷ്യങ്ങള്‍. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് സൗജന്യമായും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് 90 ശതമാനം സബ്സിഡിയിലും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ബയോബിന്നുകള്‍ ലഭിക്കും. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.