മാലിന്യസംസ്കരണ കേന്ദ്രത്തിന് ചുറ്റും മാലിന്യം കുന്നുകൂടി
text_fieldsകല്ലടിക്കോട്: പൊതുനിരത്തുകളിൽ മാലിന്യം കുന്നുകൂടാതിരിക്കാൻ കരിമ്പ ഗ്രാമപഞ്ചായത്ത് ഒരുക്കിയ ഖരമാലിന്യവും പാഴ്വസ്തുക്കളും സംഭരിക്കാൻ സ്ഥാപിച്ച എം.സി.എഫിന് ചുറ്റും ഖരമാലിന്യം കുമിയുന്നു. കരിമ്പ കച്ചേരിപ്പടി ദേശീയപാത വക്കിലാണ് ഈ വിരോധാഭാസം. ചാക്കുകളിലും മറ്റും കൊണ്ടുവരുന്ന മാലിന്യം പലരും അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഖരമാലിന്യത്തിന്റെ ആധിക്യവും സംസ്കരണത്തിന് കൊണ്ടുപോകുന്നതിനുള്ള കാലതാമസവും കാരണം മാലിന്യം കുന്നുകൂടുന്നത് പരിസരവാസികൾക്ക് ദുരിതമായി.
മാലിന്യച്ചാക്കുകളിലും പൊന്തക്കാട്ടിലും മഴവെള്ളം തളംകെട്ടി നിൽക്കുന്നത് കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടു. എം.സി.എഫ് പരിസരത്ത് മാലിന്യം തോന്നുന്ന രീതിയിൽ തള്ളുന്ന രീതി ഉപേക്ഷിക്കണമെന്നും തദ്ദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.