കണ്ണ് നനയിച്ച് കാന്താരി
text_fieldsകഞ്ചിക്കോട്: കാന്താരിമുളകിനും നാളികേരത്തിനും പൊതുവിപണിയിൽ വില കുതിക്കുന്നു. കഴിഞ്ഞമാസം വരെ 250-300 രൂപയുണ്ടായിരുന്ന കാന്താരിമുളകിനിപ്പോൾ 600 രൂപയിൽ എത്തി. പച്ചക്കറിക്കടകളിലും വഴിയോര വിപണിയിലും 500-600 രൂപ വിലയുണ്ടെങ്കിൽ സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിൽ കാന്താരിമുളകിന് വില ഇതിലും കൂടുതലാണ്. വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വെള്ള കാന്താരിമുളകിന് എക്കാലത്തും ഡിമാൻഡാണ്.
ഷുഗർ, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ഉത്തമ ഔഷധമാണ് എന്നതിനാലാണ് കാന്താരിമുളകിന് എക്കാലത്തും പ്രിയമേറുന്നത്. മാത്രമല്ല വിദേശരാജ്യങ്ങളിലേക്ക് സംസ്ഥാനത്തുനിന്ന് വൻതോതിൽ കാന്താരിമുളക് കയറ്റി അയക്കുന്നതിനാൽ വിപണിയിലെ ലഭ്യതക്കുറവും വില കൂടുന്നതിന് കാരണമാകുന്നുണ്ട് . കാന്താരിമുളകിനൊപ്പം നാളികേരത്തിനും വില ഉയരുകയാണ്.
കഴിഞ്ഞമാസം 32-34 രൂപയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോൾ 46-48 രൂപയാണ്. ജില്ലയിലെ പ്രാദേശിക നാളികേര കർഷകരിൽ നിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൂടുതലായും മാർക്കറ്റുകളിലേക്ക് നാളികേരം എത്തുന്നത്.
എന്നാൽ നാളികേരത്തിന്റെ ലഭ്യതക്കുറവാണ് വില കൂടുന്നതിന് കാരണമാകുന്നത്. സൂപ്പർ ഹൈപ്പർ മാർക്കറ്റുകളിൽ 52-54 രൂപ വരെയാണ് നാളികേരത്തിന് വിലയീടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.