കഴിഞ്ഞത് 'ഹരിത തെരഞ്ഞെടുപ്പ്'
text_fieldsപാലക്കാട്: കോവിഡ് പ്രോട്ടോകോളും ഹരിതനിയമവും പാലിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 80 ടണ്ണിലേറെ മാലിന്യം ഉണ്ടാകുമെന്നായിരുന്നു ഹരിതകേരള മിഷെൻറ പ്രാഥമികനിഗമനം. എന്നാൽ, ഹരിതചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പ് നടന്നതിനാൽ മലിന്യത്തിെൻറ അളവ് കുത്തനെ കുറഞ്ഞു.
പോളിങ് ബൂത്തുകളിൽ പ്ലാസ്റ്റിക് മാലിന്യം കുറവായിരുന്നെങ്കിലും പേപ്പർമാലിന്യം ഉൾപ്പെെടയുള്ളവ ഉണ്ടായിരുന്നു. ആകെ എട്ടു ടണ്ണിൽ താഴെ മാത്രമേ മാലിന്യം ഉണ്ടാവൂ എന്നതാണ് ഹരിതകേരള മിഷെൻറ വിലയിരുത്തൽ. ജില്ലയിലെ വിവിധ പോളിങ് കേന്ദ്രങ്ങളിൽ ഹരിതചട്ടം നടപ്പിലാക്കുന്നതിനായി 2100 ഹരിതസേന അംഗങ്ങളാണ് ഉണ്ടായിരുന്നത്.
രാവിലെ മുതൽ പോളിങ് കഴിയുന്നതുവരെ ഇവർ രംഗത്തുണ്ടായിരുന്നു. 14 പഞ്ചായത്തുകളിൽ ഹരിതസേന പ്രവർത്തിക്കുന്നില്ല. എന്നാൽ, ഇവിടെ ശുചീകരണത്തിന് തൊഴിലാളികളെ സെക്രട്ടറിമാർ ഏർപ്പെടുത്തിയിരുന്നു. സ്ഥാനാർഥികളും അവരുടെ പാർട്ടിക്കാരും ഹരിതനിയമം പാലിച്ചാണ് പ്രചാരണപ്രവർത്തനങ്ങൾ നടത്തിയത്. പ്രചാരണ ബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവ സ്ഥാപിച്ചവർ തെരഞ്ഞെടുപ്പിനുശേഷം സ്വയം എടുത്തുമാറ്റിയതും ഹരിതസേനയക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.