അതിർത്തിയിൽ ജാഗ്രത പാലിക്കാതെ ആരോഗ്യവകുപ്പും പൊലീസും
text_fieldsഗോവിന്ദാപുരം: നാടാകെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയും പരിശോധനകളും ശക്തമാകുേമ്പാഴും അതിർത്തിയിൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് പരിശോധനയില്ല. നിയമസഭ തെരഞ്ഞെടുപ്പ് സമയങ്ങളിലാണ് അവസാനമായി ഗോവിന്ദാപുരം, ചെമ്മണാമ്പതി പ്രദേശങ്ങളിൽ വാഹന പരിശോധന ഉണ്ടായത്.
തമിഴ്നാട്ടിൽനിന്ന് കോവിഡ് രോഗികൾ കേരളത്തിലെത്തുന്നതായുള്ള പരാതികൾ നിലനിൽക്കെയാണ് അതിർത്തി വഴി ഒരു നിയന്ത്രണവുമില്ലാതെ യാത്രക്കാർ എത്തുന്നത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ വരെ തമിഴ്നാട് ആരോഗ്യ വകുപ്പ് അതിർത്തി പ്രദേശങ്ങളിൽ ഇ-പാസ് പരിശോധന കർശനമാക്കിയെങ്കിലും നിലവിൽ, പരിശോധനകൾ അവതാളത്തിലാണ്.
മീനാക്ഷിപുരം, നടുപ്പുണി, ഗോപാലപുരം തുടങ്ങിയ പ്രദേശങ്ങളിൽ കോവിഡ് ഇ-പാസ് പരിശോധന ചെക്ക്പോസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാറുകൾ, വിനോദ സഞ്ചാര വാഹനങ്ങൾ എന്നിവ മാത്രമാണ് പരിശോധന നടത്തുന്നത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടക്കുന്ന ഒരു വാഹനത്തെയും പരിശോധിക്കാതെയാണ് തമിഴ്നാട് കടത്തിവിടുന്നത്.
കേരള അതിർത്തിയിലും ഇത് തുടരുന്നതിനാൽ കോവിഡ് രോഗവ്യാപനം വർധിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. സർക്കാർ അറിയിപ്പുകൾ ഇല്ലാത്തതിനാലാണ് പരിശോധനക്ക് ഉദ്യോഗസ്ഥരില്ലാത്തതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.