വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന
text_fieldsകാഞ്ഞിരപ്പുഴ: വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. 10,000 രൂപ പിഴചുമത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ ഹോട്ടൽ ദേവൂസ്, ലൈവ് ബനാന ചിപ്സ്, എൻ.എം ബേക്കറി, സായ ബേക്കറി എന്നീ സ്ഥാപനങ്ങൾക്കാണ് പിഴ ചു
മത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും സ്ഥാപന പരിശോധനകൾ ഉണ്ടായിരിക്കും. എല്ലാ സ്ഥാപനങ്ങൾക്കും ശുചിത്വ സാക്ഷ്യപത്രം നിർബന്ധമാക്കിയ സാഹചര്യത്തിൽ ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരാളും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യരുതെന്ന് നിർദ്ദേശം നൽകി. പൊതു സ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളിലും മാലിന്യ നിക്ഷേപം തടയുമെന്നും ഉദ്യോഗസ്ഥർപറഞ്ഞു.
കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.എം. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ടി. അമ്പിളി, പി. അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തിയത്.അലനല്ലൂര്‍: പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
അലനല്ലൂര്‍, എടത്തനാട്ടുകര പ്രദേശങ്ങളിലെ ഹോട്ടലുകളിലും മീൻ കടയിലുമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷണപദാർഥങ്ങള്‍ പിടിച്ചെടുത്ത്നശിപ്പിച്ചു. ഗുരുതര സാഹചര്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ സിറ്റി ഹോട്ടല്‍ അടച്ചിടാന്‍ നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ഷംസുദ്ദീന്‍, കെ. സുരേഷ്, ശരണ്യ, അജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.