കനത്ത മഴ വെള്ളക്കെട്ട് രൂക്ഷം
text_fieldsകോങ്ങാട്: മൂന്ന് മണിക്കൂർ നീണ്ട കനത്ത മഴയിൽ ഞായറാഴ്ച പകൽ കോങ്ങാട് ബസ് സ്റ്റാൻഡിൽ പാർക്കിങ് ഏരിയയിൽ വെള്ളക്കെട്ടുണ്ടായത് വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും ബസ്സുകാർക്കും ഒരു പോലെ ദുരിതമായി. കോങ്ങാട്-പത്തിരിപാല റോഡ്, സ്റ്റാൻഡിന് എതിർവശം എന്നീ ഉയർന്ന സ്ഥലങ്ങളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളവും ചുറ്റുപാടിലെ കെട്ടിടങ്ങളിലെ മഴവെള്ളവും മധ്യഭാഗത്തുള്ള ബസ് സ്റ്റാൻഡിലെ കട്ട വിരിച്ച പ്രതലത്തിൽ തളം കെട്ടിനിൽക്കുകയായിരുന്നു. കൂടാതെ സ്റ്റാൻഡിനകത്തെ അഴുക്കുചാലിലെ ദ്വാരങ്ങൾ മണ്ണും ചവറും നിറഞ്ഞ് അടഞ്ഞതോടെ വെള്ളത്തിന് ഒഴുകി പോകാൻ സ്ഥലമില്ലാതായി. അഴുക്കുചാൽ അറ്റകുറ്റപണി നടത്താത്ത പക്ഷം കനത്ത മഴയിൽ വെള്ളം കടകളിലേക്കു കയറുന്ന സാഹചര്യമുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.