മലമ്പുഴ ഉദ്യാനത്തിലെ ദിവസ വേതനക്കാരെ പിരിച്ചുവിട്ട നടപടിക്ക് ഹൈകോടതി സ്റ്റേ
text_fieldsപാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ ദിവസന വേതനക്കാരെ പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്ത് ഹൈകോടതി. ഉദ്യാനത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പണിയെടുക്കുന്ന 60 വയസ് കഴിഞ്ഞ 96 ദിവസവേതന തൊഴിലാളികളെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. മുന്നറിയിപ്പ് നൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാതെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. തുടർന്ന് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ്, ഐ.എൻ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ ഉദ്യാനത്തിന്റെ കവാടത്തിന് മുന്നിൽ വെള്ളിയാഴ്ച സമരവും നടത്തിയിരുന്നു. ജോലിയില്‍ തിരിച്ചെടുക്കുകയോ മതിയായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഉപരോധത്തെതുടർന്ന് വിനോദസഞ്ചാരികൾക്ക് ഉദ്യാനത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെയാണ് പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്തുള്ള കോടതിയുടെ ഉത്തരവിറങ്ങിയത്. നിലവിലെ സാഹചര്യത്തിൽ ജീവനകാർക്ക് ജോലിയിൽ തുടരാമെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
സമരത്തിന് കോണ്‍ഗ്രസ്, ഐ.എൻ.ടി.യു.സി നേതാക്കളായ വിനോദ്, കെ. കോയക്കുട്ടി, പി.കെ. വാസു, കെ.സി. ഉണ്ണികൃഷ്ണൻ, എ. ഷിജു, സി. വിജയൻ, എം.സി. സജീവൻ, കെ.കെ. വേലായുധൻ, രാജൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.