ഹയര്‍സെക്കന്‍ഡറി; പാലക്കാട് ജില്ലക്ക് 73.59% വിജയം
text_fieldsപാലക്കാട്: ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 73.59 ശതമാനം വിജയം. 149 സ്കൂളുകളിലായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 32,054 വിദ്യാർഥികളില്‍ 31,791 പേര് പരീക്ഷ എഴുതി. 23,396 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 2,600 പേര് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 5101 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4,956 പേര് പരീക്ഷ എഴുതി. 1537 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 31 ശതമാനം വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 78 പേര്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1,865 പേര് പരീക്ഷ എഴുതിയതില്‍ 1,322 പേര് ഉപരിപഠന യോഗ്യത നേടി. 70.88 ആണ് വിജയ ശതമാനം.
നൂറുശതമാനം നേടിയ സ്കൂളുകൾ
ഭാരത് മാതാ എച്ച്.എസ്.എസ്, ചന്ദ്രനഗർ, പാലക്കാട്, ബി.എസ്.എസ് ഗുരുകുലം എച്ച്.എച്ച്.എസ് ആലത്തൂർ, ശ്രവണ സംസാര എച്ച്.എസ്.എസ്, വെസ്റ്റ് യാക്കര, പാലക്കാട്, ഗവ. ആശ്രമം എച്ച്.എസ്.എസ് മലമ്പുഴ പാലക്കാട്, സർക്കാർ ബധിര വി.എച്ച്.എസ്.എസ്, ഒറ്റപ്പാലം.
പ്ലസ് ടു; വിജയം കുത്തനെ താഴോട്ട്
- ജില്ലക്ക് ചരിത്രത്തിലെ കുറഞ്ഞ വിജയ ശതമാനം
പാലക്കാട്: പ്ലസ്ടുവിൽ വിജയശതമാനത്തിൽ ജില്ല തുടർച്ചയായി മൂന്നാം വർഷവും പിന്നോട്ട്. ഈ വർഷം ഹയർ സെക്കൻഡറിയിൽ 73.59 ശതമാനമാണ് വിജയം. പ്ലസ് ടു ചരിത്രത്തിലെ എക്കാലത്തെയും കുറവ് ശതമാനമാണിത്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനമായ 78.95 ശതമാനത്തിൽ നിന്ന് 5.36ന്റെ കുറവ്. 2022ൽ 79.87 ശതമാനമായിരുന്നു വിജയം. മുൻ വർഷത്തേക്കാൾ 6.12 ശതമാനത്തിന്റെ കുറവായിരുന്നു കഴിഞ്ഞ വർഷം വന്നത്. 2019ൽ 80.33 വിജയശതമാനമായിരുന്നത് 2020ൽ 80.29 ആയി കുറഞ്ഞുവെങ്കിലും 2021ൽ 85.99 ശതമാനമായി വിജയത്തിൽ റെക്കോഡിട്ടു. ഇത്തവണ നൂറു ശതമാനം വിജയം നേടിയ 63 സ്കൂളുകളിൽ ഏക സർക്കാർ സ്കൂൾ പാലക്കാട് മലമ്പുഴ ഗവ. ആശ്രാമം എച്ച്.എസ്.എസ് ആണ് എന്നതാണ് ജില്ലയുടെ നേട്ടത്തിൽ എടുത്തുപറയാനുള്ളത്.
സ്പെഷൽ സ്കൂൾ വിഭാഗത്തിൽ ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് ഫോർ ദ ഡെഫ് സ്കൂളും നൂറുമേനി നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഈ വർഷം 70.88 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ 76.3 ശതമാനത്തിൽനിന്നാണ് 5.42 ശതമാനത്തിന്റെ വൻ ഇടിവ് വന്നത്. 1865 പേർ പരീക്ഷ എഴുതിയവരിൽ ഉപരിപഠന യോഗ്യത നേടിയവർ 1322 പേർ മാത്രമാണ്.
പ്ലസ്ടു വിജയം മുൻവർഷങ്ങളിൽ
- 2013: 75.925%
- 2014: 73.92%
- 2015: 79.33%
- 2016: 78.18%
- 2017: 79.18%
- 2018: 79.69%
- 2019: 80.33%
- 2020: 80.29%
- 2021: 85.99%
- 2022: 79.87%
- 2023: 78.95%
- 2024: 73.59 %
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.