ആർ.ടി.ഒ ഏജൻറിെൻറ വീട്ടിൽ പരിശോധന കണക്കിൽ പെടാത്ത പണം കണ്ടെത്തി
text_fieldsപാലക്കാട്: വാളയാർ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽനിന്ന് ലോറിയിൽ കടത്തിയ പണം പിടികൂടിയതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കെ പാലക്കാെട്ട ആർ.ടി.ഒ ഏജൻറിെൻറ വീട്ടിൽ നടന്ന പരിശോധനയിൽ കണക്കിൽ പെടാത്ത 92,000 രൂപയും ആറ് മൊബൈൽ ഫോണുകളും 4.5 ലിറ്റർ വിദേശമദ്യവും ഒമ്പത് സിംകാർഡുകളും പണം കൈമാറാൻ ഉപേയാഗിച്ചതെന്ന് കരുതുന്ന നിരവധി കവറുകളും കണ്ടെത്തി. സംഭവത്തിൽ യാക്കര സ്വദേശിയായ ജയകുമാറിനെ കസ്റ്റഡിയിലെടുത്തു. ടൗൺ സൗത്ത് സി.െഎ ഷിജു എബ്രഹാമിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
16നാണ് ആർ.ടി.ഒ ചെക്ക്പോസ്റ്റിൽനിന്ന് കൊടുത്തുവിട്ടതെന്ന് പറയപ്പെടുന്ന 50,000 രൂപ പൊലീസ് പിടികൂടിയത്. പുലർച്ച ഒന്നിന് രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ദേശീയപാതയില്‍ നിർത്തിയിട്ട കണ്ടെയ്നര്‍ ലോറി കണ്ട് വിവരം തിരക്കി. വാളയാര്‍ ആർ.ടി.ഒ ചെക്ക്പോസ്റ്റില്‍നിന്ന് തന്നുവിട്ട കവര്‍ വാങ്ങാന്‍ ആളെത്തുന്നത് കാത്തുനില്‍ക്കുകയാണെന്നാണ് തമിഴ്നാട് മധുര സ്വദേശിയായ ഡ്രൈവര്‍ മറുപടി നല്‍കിയത്. കവറിലെ ഉള്ളടക്കത്തെക്കുറിച്ച് ഡ്രൈവര്‍ക്ക് അറിയുമായിരുന്നില്ല. ഇതിനിടെ പണം വാങ്ങാൻ എത്തിയവർ പൊലീസിനെ കണ്ട് മുങ്ങുകയായിരുന്നു. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ലോറി ഡ്രൈവറെ വിളിച്ച നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. കൈക്കൂലി പണം വിജിലന്‍സ് അടക്കമുള്ള ഏജൻസികളുടെ കണ്ണുവെട്ടിച്ച് നഗരത്തിലെത്തിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പൊലീസ് കരുതുന്നത്.
ഇൗ കേസിെൻറ തുടരന്വേഷണത്തിെൻറ ഭാഗമായാണ് ജയകുമാറിെൻറ വീട്ടിൽ പരിശോധന നടത്തിയത്. അളവിൽ കൂടുതൽ മദ്യം കൈവശം െവച്ചതിന് അറസ്റ്റ് ചെയ്ത ജയകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.