കടുത്ത വേനൽ; 8000 വാഴകൾ ഉണങ്ങി
text_fieldsമുതലമട: കടുത്ത വേനലിൽ 8000ത്തിലധികം വാഴകൾ ഉണങ്ങി. ചെമ്മണാമ്പതി, ആട്ടയാമ്പതി, പുതൂർ, മുച്ചങ്കുണ്ട് എന്നിവിടങ്ങളിലായിട്ടാണ് മാവ്, വാഴ, ജാതി എന്നിവ ഉണങ്ങിയത്. ചൂട് വർധിച്ചതിനാൽ കുളം, കിണർ, കുഴൽക്കിണർ എന്നിവ വറ്റിവരണ്ടതോടെയാണ് വിളകൾ ഉണങ്ങിയത്. കൊക്കരണികളിൽ വെള്ളം താഴ്ന്നതിനാൽ എല്ലാ പ്രദേശങ്ങളിലും നനക്കാൻ സാധിക്കാത്തതിനാൽ ഭൂരിഭാഗവും ഉണങ്ങി നശിക്കുകയാണ്. പച്ചക്കറി കൃഷി മേഖലയിൽ മഴ പ്രതീക്ഷിച്ച് കൃഷിയിറക്കിയവർക്ക് നിലവിലെ ചൂട് കനത്ത തിരിച്ചടിയായി. ചില കർഷകർ തുള്ളിനന സംവിധാനം ഉപയോഗിച്ച് പച്ചക്കറി കൃഷി നനക്കുകയാണ്. മുതലമടയിലെ വിള ഉണക്കം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സംഘം മുതലമടയിൽ പര്യടനം നടത്തി.
കൃഷി അസി. ഡയറക്ടർ സ്മിത സാമുവൽ, ബ്ലോക്ക് അഗ്രി നോഡൽ സെന്റർ മാലിനി നിലാമുദീൻ, കൃഷി ഓഫിസർ അശ്വതി, ജിജി സുധാകർ, കെ. സവിത എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.