ഹോട്ടലുകൾ സജീവമാകുന്നു; ഇരുന്ന് കഴിച്ചോളൂ, കരുതലോടെ
text_fieldsപാലക്കാട്: വലിയ ഇടവേളക്കുശേഷം ഹോട്ടലുകൾ സജീവമായിരിക്കുകയാണ്. ഇരുന്ന് കഴിക്കാൻ അനുവാദം ലഭിച്ചതോടെ ഭക്ഷണശാലകളിൽ ആൾതിരക്ക് കൂടുകയാണ്. കർശന നിയന്ത്രണം പ്രാബല്യത്തിലുണ്ടെങ്കിലും പലപ്പോഴും ആളുകൾ ഇതൊന്നും കാര്യമായെടുക്കുന്നില്ല. മഹാമാരി പൂർണമായും വിെട്ടാഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യം ഉൾകൊള്ളാതെയാണ് പലരുടെയും പെരുമാറ്റം.
കൂടുതൽ ഹോട്ടലുകളും സർക്കാർ മാനദണ്ഡം കർശനമായി പാലിച്ചുതന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും ആൾതിരക്ക് നിയന്ത്രിക്കാനാവാതെ വരുന്ന സാഹചര്യം പലയിടത്തുമുണ്ട്. ഇത് വീണ്ടും രോഗങ്ങൾ ക്ഷണിച്ചുവരുത്തും. ഭക്ഷണശാലകളിൽ അമിതമായ ആൾക്കൂട്ടം ഒഴിവാക്കുകതന്നെവേണം. സാമൂഹിക അകലവും മാസ്കും അണുനാശിനിയും നിർബന്ധം.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
പാകം ചെയ്ത ഭക്ഷണവും പാകം ചെയ്യാത്ത ഭക്ഷണവും വെവ്വേറെ സൂക്ഷിക്കുക. വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജിറ്റേറിയൻ ഭക്ഷണവും വെവ്വേറെ സൂക്ഷിക്കുക.മസാല പുരട്ടിെവച്ച മത്സ്യവും മറ്റും ഫ്രീസറിൽ മാത്രം സൂക്ഷിക്കുക.ഭക്ഷണം നന്നായി പാകം ചെയ്യത ശേഷം അടച്ച് സൂക്ഷിക്കുക.
പാകം ചെയ്ത ഭക്ഷണം കരസ്പർശമേൽക്കാതെ സൂക്ഷിക്കുക പാകം ചെയ്ത ഭക്ഷണം നാലു മണിക്കൂറിനുള്ളിൽ തീൻമേശയിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അല്ലാത്തപക്ഷം ഭക്ഷണം റഫ്രിജറേറ്റ് ചെയ്തു സൂക്ഷിക്കുക.ഒരിക്കൽ റെഫ്രിജറേറ്റ് ചെയ്ത ഭക്ഷണം 74 ഡിഗ്രി ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.ഉപയോഗിക്കുന്ന ഭക്ഷ്യ അസംസ്കൃത വസ്തുക്കളുടെ കാലാവധി, ഗുണനിലവാരം എന്നിവ ഉറപ്പ് വരുത്തുക.
ഭക്ഷണം കഴിക്കുന്നവരും കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കേണ്ടവ
കൈകൾ 40 മുതൽ 60 സെക്കൻഡുവരെ സോപ്പ് ഉപയോഗിച്ച് കഴുകുക.
അലക്ഷ്യമായി തുപ്പാതിരിക്കുക.
ഉപയോഗിച്ച ശേഷം മാസ്ക് കൃത്യമായി ഉപേക്ഷിക്കുക.
സാമൂഹിക അകലം പാലിക്കുക.
ഭക്ഷണം കൈകാര്യം ചെയ്യുേമ്പാൾ
ഹോട്ടൽ അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക.
ഒരിക്കൽ ഉപയോഗിച്ച പാത്രങ്ങൾ കഴുകാതെ വീണ്ടും ഉപയോഗിക്കാതിരിക്കുക.
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളുടെയും മുന്നിലായി ഹാൻഡ് വാഷിങ്/ ഹാൻഡ് സാനിറ്റൈഷൻ സൗകര്യങ്ങൾ ലഭ്യമാക്കണം.
ഭക്ഷണം തയാറാക്കുന്നതിനു മുമ്പും ശേഷവും പാചകം ചെയ്യുന്ന സ്ഥലം വൃത്തിയാക്കുകയും ശുചീകരിക്കുകയും വേണം.
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഉയർന്ന വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. പനി, ജലദോഷം, വയറുവേദന തുടങ്ങിയ ഏതെങ്കിലും രോഗലക്ഷണമുള്ളവർ ഒരു കാരണവശാലും ഭക്ഷണം പാകം ചെയ്യരുത്.
ഭക്ഷണം പാചകം ചെയ്യുന്നവർ പണം കൈകാര്യം ചെയ്യാതിരിക്കുക.
ഡോർ ഡെലിവറി, സ്മാർട്ട് പേയ്മെൻറ് എന്നിവ പ്രോത്സാഹിപ്പിക്കുക.
ഹൈ കോൺടാക്ട് പോയൻറുകളായ വാതിലിെൻറ പിടി, സ്വൈപ്പിങ് മെഷീൻ, കാഷ് കൗണ്ടർ, പാചക ഉപകരണങ്ങളുടെ ഹാൻഡിൽ എന്നിവ ഇടക്കിടെ സാനിറ്റൈസ് ചെയ്യുക.
ഭക്ഷണവുമായി നേരിട്ട് സമ്പർക്കം വരാത്ത രീതിയിൽ ഗ്ലൗസുകൾ, ടോങ്സ് എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.