വീട് തകർന്നു; അന്തിയുറങ്ങാൻ ഇടമില്ലാതെ അഞ്ചംഗ കുടുംബം
text_fieldsമുതലമട: വീടിന്റെ മേൽക്കൂര തകർന്ന് അന്തിയുറങ്ങാൻ ഇടമില്ലാതെ അഞ്ചംഗ കുടുംബം. ചുള്ളിയാർ ഡാം മിന്നുക്കംപാറ കോളനിയിൽ പരേതനായ കോയുവിെൻറ ഭാര്യ തത്തയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് വ്യാഴാഴ്ച രാവിലെ തകർന്നത്. ജീർണാവസ്ഥയിലായിരുന്ന വീട്ടിൽ അഞ്ച് പേരാണ് വസിക്കുന്നത്.
നടക്കാൻ ശേഷിയില്ലാത്ത തത്തയും ചെറുമക്കളായ അനുപ്രയ, അനൂപ് എന്നിവർ തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
വസിക്കാൻ മറ്റുവഴിയില്ലാത്തതിനാൽ അയൽവാസികളുടെ സഹായത്തിലാണ് കഴിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.