വനമേഖലകളിൽ നായാട്ടുസംഘങ്ങൾ സജീവമെന്ന്
text_fieldsകൊല്ലങ്കോട്: പറമ്പിക്കുളം, ആനമല, ചെമ്മണാമ്പതി പ്രദേശങ്ങളിലെ വനമേഖലകൾ കേന്ദ്രീകരിച്ച് അന്തർ സംസ്ഥാന നായാട്ടുസംഘങ്ങൾ സജീവമെന്ന് നാട്ടുകാർ. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആനമല, സേത്തുമട, വാൾപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നായാട്ടുസംഘങ്ങളെ ആനക്കൊമ്പ്, പല്ല്, നഖം, പുലിത്തോൽ എന്നിവകളുമായി പിടികൂടിയിരുന്നു.
തമിഴ്നാട് വനംവകുപ്പ് പിടികൂടിയ സംഘങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നായാട്ടു സംഘം തെന്മലയോര പ്രദേശങ്ങളിൽ എത്തുന്നതായി സ്ഥിരീകരിച്ചിരുന്നു. നായാട്ടിന് പുറമെ വനവിഭവങ്ങളുടെ അനധികൃത ശേഖരണവും നടക്കുന്നതായി വിവരമുണ്ട്.
നായാട്ടുസംഘങ്ങളെ നിലക്കുനിർത്താൻ ഇടുക്കുപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ചെക്ക്പോസ്റ്റാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇടുക്കുപ്പാറയിൽ ഒന്നര പതിറ്റാണ്ടിലധികമായി അടച്ചുപൂട്ടിയ നിലയിലാണ് ഫോറസ്റ്റ് സ്റ്റേഷൻ.
വരുംദിവസങ്ങളിൽ ആവശ്യവുമായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാരും പരിസ്ഥിതി സംഘടനകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.