കൈക്കുഞ്ഞുമായി വന്ന യുവതിയെ തടഞ്ഞ ഭർത്താവ് റിമാൻഡിൽ
text_fieldsഅകത്തേത്തറ: കൈക്കുഞ്ഞുമായി വീട്ടിലെത്തിയ യുവതിക്ക് പ്രവേശനം തടഞ്ഞ സംഭവത്തിൽ ഭർത്താവ് ഹേമാംബിക നഗർ പൊലീസിെൻറ പിടിയിലായി. ധോണി സ്വദേശി മനു കൃഷ്ണനാണ് (32) കോയമ്പത്തൂരിൽ അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിനിയായ യുവതിയും യുവാവും വിവാഹശേഷം ധോണി ലാൻഡ് ലിങ്ക്സ് കോളനിയിലാണ് താമസിച്ചിരുന്നത്. പ്രസവശേഷം യുവതിയെ ഭർതൃവീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നില്ല.
ഭർത്താവിനെ മുൻകൂട്ടി വിവരം അറിയിച്ച് ധോണിയിലെ വീട്ടിലെത്തിയ യുവതിയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ ഭർത്താവിെൻറ മാതാപിതാക്കൾ വീട് പൂട്ടി പോയി. സംഭവത്തിൽ പ്രതിഷേധിച്ച് യുവതി വീടിനു മുന്നിൽ കുത്തിയിരിപ്പ് നടത്തി. കോടതിയിൽ പരാതി നൽകുകയും ചെയ്തു. യുവതിക്ക് താമസയോഗ്യമായ വീട് വാടകക്ക് എടുത്ത് നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. മനു കൃഷ്ണൻ താമസിക്കുന്ന വീടിനടുത്താണ് കൈക്കുഞ്ഞുമായി യുവതി താമസിക്കുന്നത്. എതാനും ദിവസം മുമ്പ് കാണാതായ മനു കൃഷ്ണനെ പൊലീസ് കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. വിവാഹ സമയത്ത് 41 പവൻ ആഭരണം നൽകിയിരുന്നു. കൂടുതൽ സ്വർണവും വസ്തുക്കളും ആവശ്യപ്പെട്ട് ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്.
ഡിവൈ.എസ്.പി ശശികുമാറിെൻറ നിർദേശപ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, എസ്.ഐ അനൂപ്, എ.എസ്.ഐ വി. ജയകുമാർ, സി.പി.ഒമാരായ സി.എൻ. ബിജു, നാസർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.