നിയമങ്ങൾക്ക് പുല്ലുവില; വൈദ്യുതിവേലികളിൽ ജീവന്റെ പിടച്ചിൽ
text_fieldsപാലക്കാട്: അനധികൃതമായി നിർമിച്ച വൈദ്യുതി വേലികളിൽനിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ കുറവു വരാതെ ജില്ല. നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് ജില്ലയിൽ പലയിടത്തും അനധികൃതമായി വൈദ്യുതിവേലികൾ നിർമിക്കുന്നതും അപകടങ്ങൾ പെരുകുന്നതും.
വന്യമൃഗങ്ങളിൽനിന്ന് കൃഷി സംരക്ഷിക്കാനാണ് പലരും വൈദ്യുതിവേലികൾ നിർമിക്കുന്നത്. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം മുറുകി നില്ക്കുന്ന ഇക്കാലത്ത് വൈദ്യുതി വേലികള്‍ അത്യാവശ്യ ഘടമായിക്കൊണ്ടിരിക്കുകയുമാണ്. ഇത്തരത്തില്‍ സ്വകാര്യ സ്ഥലങ്ങളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റിന്റെ അനുമതിയോടെ വേലികള്‍ സ്ഥാപിക്കാം.
ബാറ്ററിയില്‍നിന്ന് വൈദ്യുതി പ്രവഹിക്കുന്ന തരത്തിലാണ് വേലികളുടെ പ്രവര്‍ത്തനം. ചിലയിടങ്ങളില്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി വേലികളുമുണ്ട്. എന്നാൽ ഇന്ന് വന്യമൃഗ ശല്യം നാട്ടിൻ പുറങ്ങളിലേക്കും എത്തിതുടങ്ങി.
നെൽകൃഷി പോലുള്ള ഹ്രസ്വ വിളകൾക്ക് നാട്ടിലും സുരക്ഷയൊരുക്കേണ്ട ബാധ്യത കർഷകനു വന്നതിനാൽ ചുരുങ്ങിയ ചെലവിൽ വേലികൾ സ്ഥാപിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റിന്റെ അനുമതിയില്ലാതെ തന്നെ അവ പ്രവർത്തിപ്പിക്കുകയുമാണ് പലരും. വേലികൾ കൈകാര്യം ചെയ്യുന്നതിലെ അപകതകളാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്. അതീവ ശ്രദ്ധയോടെ നിര്‍മിക്കേണ്ട ഒന്നാണ് വൈദ്യുതി വേലി. ഇതില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ മുതല്‍ ലഭ്യമാക്കേണ്ട വൈദ്യുതി വരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. എന്നാല്‍, വീട്ടില്‍നിന്ന് വൈദ്യുതിയെടുത്ത് സ്വന്തം നിലയില്‍ നിര്‍മിക്കുന്ന വേലികളില്‍ ഇതൊന്നും തന്നെ പാലിക്കപ്പെടുന്നില്ല.
സ്ഥാപിക്കുന്ന വ്യക്തിക്ക് പുറമേ ചുറ്റുമുള്ള മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപായം സൃഷ്ടിക്കുന്നു. വൈദ്യുതി വേലി സ്ഥാപിക്കാനായി വളരെ കുറച്ച് മാത്രം അപേക്ഷകളാണ് ലഭിക്കുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. പക്ഷേ ഒട്ടുമിക്ക കൃഷിയിടങ്ങളിലും വൈദ്യുതി വേലികൾ പ്രവർത്തിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.