സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം യാഥാർഥ്യമാക്കും -കായികമന്ത്രി
text_fieldsവടക്കഞ്ചേരി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം യാഥാർഥ്യമാക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. തരൂരിൽ നടപ്പാക്കിയ 'ഹെൽത്തി തരൂർ' പദ്ധതിയുടെ മണ്ഡലംതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 103 പഞ്ചായത്തുകളിൽ ഇതുവരെ കളിക്കളം നിർമിച്ച് കഴിഞ്ഞു. ബാക്കി പഞ്ചായത്തുകളിൽ കൂടി നിർമിക്കുന്നതിന്‍റെ നടപടികൾ പുരോഗമിക്കുകയാണ്. തരൂരിൽ നടപ്പാക്കിയ 'ഹെൽത്തി തരൂർ' മാതൃക സംസ്ഥാനമാകെ നടപ്പാക്കും. ഇതിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണമ്പ്ര പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പി.പി. സുമോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ. ചാമുണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ രജനിബാബു, ടി.കെ. ദേവദാസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം. സുമതി, രമണി, ലിസി സുരേഷ്, പി.പി. സഹദേവൻ, എ. സതീഷ്, കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ആർ. മുരളി, ശേഖരൻ, കെ. സുലോചന, രജനിരാമദാസ്, പി.ടി. രജനി, പി. സോമസുന്ദരൻ, ബി. ജയന്തി, രജനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.