തമിഴ്നാട്ടിൽ പെണ്ണുകാണാൻ ചെന്നവരുടെ പണവും ആഭരണവും കവർന്നു
text_fieldsആലത്തൂർ: പത്രത്തിൽ വൈവാഹിക പരസ്യം നൽകിയ ആളെ പെണ്ണുകാണാനെന്ന് പറഞ്ഞ് തമിഴ്നാട്ടിലെ പല്ലടത്തേക്ക് വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നതായി പരാതി.
ചിറ്റിലഞ്ചേരി സ്വദേശികളായ രാമകൃഷ്ണൻ, സുഹൃത്ത് പ്രവീൺ എന്നിവരാണ് കവർച്ചക്കിരയായത്. പല്ലടം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും പറയുന്നു. ഏപ്രിൽ ഒന്നിനാണ് സംഭവം. രാമകൃഷ്ണൻ ഒരു പത്രത്തിൽ വൈവാഹിക പരസ്യം നൽകിയിരുന്നു. പരസ്യം കെണ്ടന്നും വിവരം അന്വേഷിക്കാനാണെന്ന് പറഞ്ഞ് പല്ലടത്തുനിന്ന് ഒരാൾ രാമകൃഷ്ണനെ വിളിച്ചു.
തുടർന്ന് പെണ്ണുകാണാൻ ക്ഷണിച്ചു. അങ്ങനെയാണ് രാമകൃഷ്ണൻ പ്രവീണിനെയും കൂട്ടി കാറിൽ പല്ലടത്ത് എത്തിയത്. ഒരു വീട്ടിൽ കൊണ്ടുപോയി ഇരുത്തിയ ശേഷം നേരത്തേ വിളിച്ച ആൾ മറ്റു രണ്ടുപേരെ കൂടി വരുത്തി ഇവർ ചേർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയെന്നാണ് പരാതി.
രാമകൃഷ്ണെൻറ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവൻ മാല, കൈയിലെ ഒരു പവൻ മോതിരം, പ്രവീണിെൻറ ഒരു പവൻ മോതിരം എന്നിവ ഊരി വാങ്ങിയെന്നും എ.ടി.എം കാർഡ് കൈവശപ്പെടുത്തി 40,000 രൂപ പിൻവലിെച്ചന്നും ഇതിനുശേഷം ഇവരെ അവർ വന്ന കാറിൽ കയറ്റിവിട്ടുവെന്നാണ് പറയുന്നത്.
തമിഴ്നാട് പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഇവർ പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ്, പല്ലടം പൊലീസിന് കൈമാറുമെന്ന് ആലത്തൂർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.