പോത്തുണ്ടി സംയോജിത ചെക്ക് പോസ്റ്റ് നിർമാണോദ്ഘാടനം
text_fieldsനെന്മാറ: നെല്ലിയാമ്പതിയുടെ പ്രവേശനകവാടമായ പോത്തുണ്ടിയിൽ വനം-വന്യജീവി വകുപ്പ് ചെക്ക് പോസ്റ്റിനോടനുബന്ധിച്ച് എക്സൈസ്, പൊലീസ് വിഭാഗങ്ങളെയും കൂടി ഉൾപ്പെടുത്തി സംയോജിത ചെക്ക് പോസ്റ്റ് നിർമാണോദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ ഒാൺലൈനായി നിർവഹിച്ചു. സംസ്ഥാന സർക്കാറിെൻറ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ചടങ്ങ് നടത്തിയത്.
വനംവകുപ്പിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും വനം ജീവനക്കാരുടെയും ജനങ്ങളുടെയും ഉത്തമ താൽപര്യം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. 10.77 കോടി രൂപ ചെലവിൽ നബാർഡിെൻറ ആഭിമുഖ്യത്തിൽ 15 ഫോറസ്റ്റ് സ്റ്റേഷനുകളും 14 സംയോജിത ചെക്ക് പോസ്റ്റുകളും ഇതോടനുബന്ധിച്ച് നിർമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
76.33 ലക്ഷം രൂപ ചെലവിൽ 1237 ചതുരശ്ര അടി ഗ്രൗണ്ട് േഫ്ലാറും 857 ചതുരശ്ര അടി ഒന്നാം നിലയിലുമായി ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം നടത്തുന്നത്. 2022 മാർച്ചിന് മുമ്പ് നിർമാണം പൂർത്തീകരിക്കും. കെ. ബാബു എം.എൽ.എ ഭദ്രദീപം കൊളുത്തി ശിലാഫലകം അനാച്ഛാദനം ചെയ്തു.
രമ്യ ഹരിദാസ് എം.പി, കിഴക്കൻ മേഖല ചീഫ് കൺസർവേറ്റർ പി.പി. പ്രമോദ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ലീലാമണി, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രബിത ജയൻ, നെല്ലിയാമ്പതി ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ്, വാർഡ് അംഗം പി.വി. ജയൻ, പാലക്കാട് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ സി.പി. അനീഷ്, നെന്മാറ ഡി.എഫ്.ഒ ആർ. ശിവപ്രസാദ്, ആലത്തൂർ വനം റേഞ്ച് ഓഫിസർ എൻ.ടി. സിബിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.