Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്​ ടി.പി.ആറിൽ...

കോവിഡ്​ ടി.പി.ആറിൽ വർധന; പാ​ല​ക്കാ​ട്‌ നിയന്ത്രണം കടുപ്പിക്കുന്നു

text_fields
bookmark_border
കോവിഡ്​ ടി.പി.ആറിൽ വർധന; പാ​ല​ക്കാ​ട്‌ നിയന്ത്രണം കടുപ്പിക്കുന്നു
cancel

പാ​ല​ക്കാ​ട്‌: മൂ​ന്നു ദി​വ​സ​ത്തെ രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്‌ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.

മ​ത, സാ​മൂ​ഹി​ക, രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക, സാ​മു​ദാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്‌ ക​ല​ക്ട​ർ മൃ​ൺ​മ​യി ജോ​ഷി അ​റി​യി​ച്ചു. ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കി. ഉ​ത്സ​വ​ങ്ങ​ൾ കോ​വി​ഡ്‌ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്‌ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങ്‌ മാ​ത്ര​മാ​യി ന​ട​ത്ത​ണം.

വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 50 പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ര‍ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തി​രി​ക്ക​ണം. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ൽ ച​ട​ങ്ങ് ന​ട​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ 50 പേ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം.

എ​ല്ലാ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, സ​ഹ​ക​ര​ണ, പൊ​തു​മേ​ഖ​ല, സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തു​ന്ന യോ​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ൺ​ലൈ​നാ​യി മാ​ത്രം ന​ട​ത്താ​ൻ അ​നു​മ​തി.

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​താ​ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് അ​നു​വ​ദി​ക്കാം.

ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും, മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാം.

ബാ​റു​ക​ൾ, ക്ല​ബു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ഭ​ക്ഷ‍ണ​ശാ​ല​ക​ൾ, തി​യ​റ്റ​റു​ക​ൾ എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം സീ​റ്റി​ങ് ക​പ്പാ​സി​റ്റി​യി​ൽ മാ​ത്രം പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി.

ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.

എ​ല്ലാ ഗ്രാ​മ​സ​ഭ​ക​ളും വി​ക​സ​ന സെ​മി​നാ​റു​ക​ളും ഓ​ൺ​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലോ ആ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹോ​സ്റ്റ​ലു​ക​ളി​ലോ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ 15 ദി​വ​സ​ത്തേ​ക്ക് സ്ഥാ​പ​നം അ​ട​ച്ചി​ട​ണം.

കൈ​ക​ൾ സാ​നി​റ്റൈ​സ്‌ ചെ​യ്യു​ക, മാ​സ്‌​ക്‌ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വ പാ​ലി​ക്കു​ക. നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്‌ ക​ല​ക്ട​ർ അ​റി​യി​ച്ചു.

1920 പേ​ർ‍ക്ക് കോ​വി​ഡ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 1920 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1861 പേ​ർ, ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 33 പേ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ 24 പേ​ർ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന ര​ണ്ടു​പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.

511 പേ​ർ‍ക്കാ​ണ്​ രോ​ഗ​മു​ക്തി. 36.07 ശ​ത​മാ​ന​മാ​ണ് ബുധനാഴ്ചയിലെ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19TPR
News Summary - Increase in Covid TPR; Palakkad tightens control
Next Story