വ്യവസായ ഇടനാഴി: സ്ഥലമേറ്റെടുപ്പ് ജനുവരി 31നകം പൂർത്തിയാക്കും –മന്ത്രി രാജീവ്
text_fieldsപാലക്കാട്: വ്യവസായ മന്ത്രി പി. രാജീവ് കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്ക് സന്ദർശിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ സഹകരിച്ച് കഞ്ചിക്കോട്, ചേർത്തല എന്നിവടങ്ങളിലായി രണ്ട് മെഗാ ഫുഡ് പാർക്കുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. അതിൽ കഞ്ചിക്കോട് ഫുഡ് പാർക്കിലെ എല്ലാ സ്ഥലങ്ങളും അലോട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 12 യൂനിറ്റുകളുടെ പ്രവർത്തനം ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ചേർത്തലയിലെ ഫുഡ് പാർക്ക് ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. കൂടുതൽ അപേക്ഷകൾ വരുന്നതിനാൽ കേന്ദ്ര സർക്കാറുമായി സഹകരിച്ച് മൂന്ന് മിനി ഫുഡ് പാർക്കുകൾ കൂടി നിർമിക്കാൻ സംസ്ഥാന സർക്കാറിെൻറ നേതൃത്വത്തിൽ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ മേഖലകളിൽ പ്രത്യേക പരിഗണന നൽകാനായി അട്ടപ്പാടിയിൽ ഫുഡ് പാർക്ക് സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കിൻഫ്ര ഫുഡ് പാർക്കിലേക്കുള്ള റോഡിെൻറ ശോച്യാവസ്ഥയും വൈദ്യുതി പ്രതിസന്ധിയും പാർക്കിലെ സംരംഭകരുടെ പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
യോഗത്തിൽ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമേറ്റെടുപ്പ് ജനുവരി 31നകം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കിൻഫ്ര സെൻട്രൽ സോൺ മാനേജർ ടി.ബി. അമ്പിളി, തഹസിൽദാർ ജി. രേഖ, െഡപ്യൂട്ടി കലക്ടർ രവീന്ദ്രനാഥ പണിക്കർ, മുരളീകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.