വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
text_fieldsകലക്ടർ ഡോ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ഒലവക്കോട് മേഖലയിലെ കടകളില്‍ നടത്തിയ പരിശോധന
പാലക്കാട്: അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കലക്ടർ ഡോ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സ്പെഷ്യല്‍ സ്ക്വാഡ് ഒലവക്കോട് മേഖലയിലെ പച്ചക്കറി, പലചരക്ക്, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ആറ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി. പാക്ക്ചെയ്ത തീയതി, കാലാവധി, പൂര്‍ണമായ ലേബല്‍ ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങള്‍, രജിസ്ട്രേഷന് ഇല്ലാത്തത്, പൂര്‍ണമായ ഡിക്ലറേഷന്‍ ഇല്ലാത്തത് എന്നീ നിയമലംഘനങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയത്.
വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ബോര്‍ഡ്/വിലവിവര പട്ടിക എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് നിർദേശം നല്കി. നിർദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൃത്രിമ വിലക്കയറ്റം തടയുന്നതിനുവേണ്ട എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, ജി.എസ്.ടി, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.