ചാലിശേരി മൈതാനത്ത് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നു
text_fieldsചാലിശ്ശേരി: മാർവൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബാൾ മൽസരത്തിൽനിന്ന് ക്ലബിന് ലഭിച്ച ഒന്നരലക്ഷം രൂപ ചിലവിലാണ് ലൈറ്റ് സ്ഥാപിക്കുന്നത്. ഇതോടെ മൈതാനത്ത് പ്രഭാത സവാരിക്കും പരിശീലനത്തിനും ഗുണകരമാക്കും.
നിലവിൽ മൈതാനത്ത് രണ്ട് ഹൈമാസ്റ്റ് വിളക്കുകളുണ്ട്. പണി പൂർത്തിയാക്കുന്നതോടെ മൈതാനത്തെ മൂന്ന് വിളക്കുകൾ രാത്രിയെ പകലാക്കി മാറ്റും. വെള്ളിയാഴ്ച മൈതാനത്ത് വലിയ തൂൺ സ്ഥാപിക്കുന്നതിന്റെ കോൺക്രീറ്റ് പണികൾ ആരംഭിച്ചു. ക്ലബ് പ്രസിഡൻറ് എം.എം. അഹമ്മദുണ്ണി, സെക്രട്ടറി ബിജു കടവാരത്ത്, ട്രഷറർ ടി.കെ. മണികണ്ഠൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുനിൽകുമാർ, മെംബർമാരായ പി.എം. മുജീബ്, സുകു, ആദ്യകാല സെക്രട്ടറി സി.ആർ. ജനാർദനൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.