Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകേടായ ടി.വിക്ക്​...

കേടായ ടി.വിക്ക്​ ഇൻഷുറൻസ് ​​ക്ലെയിം നിഷേധിച്ചു; 2.92 ലക്ഷം നൽകാൻ വിധി

text_fields
bookmark_border
Insurance claim denied for damaged TV
cancel

പാ​ല​ക്കാ​ട്​: കേ​ടാ​യ ടി.​വി​ക്ക്​ ​​ക്ലെയിം നി​ഷേ​ധി​ച്ച ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി, ടി.​വി​യു​​ടെ വി​ല​യും പലിശയും അടക്കം 2.92 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ പാ​ല​ക്കാ​ട്​ ഉ​പ​ഭോ​ക്​​തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

കൊ​ടു​മ്പ്​ ദേ​വീ​ന​ഗ​ർ 'സ​ങ്കീ​ർ​ത്ത​ന'​ത്തി​ൽ ആ​ർ. പു​ഷ്പ​രാ​ജ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ജാ​ജ്​ അ​ലയ​ൻ​സ്​ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക്കെ​തി​രെ​യാ​ണ്​ വി​ധി. 1,94,600 രൂ​പ​ക്ക്​ ത്രീ​ഡി ടി.​വി വാ​ങ്ങി​യ വേ​ള​യി​ൽ​ത​ന്നെ പു​ഷ്പ​രാ​ജ്​ ഇ​ൻ​ഷു​ർ ചെ​യ്തി​രു​ന്നു. വാ​റ​ന്റി കാ​ല​യ​ള​വാ​യ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ക​വ​റേ​ജ്​ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.

വാ​റ​ന്റി കാ​ല​യ​ള​വി​നു​ശേ​ഷം ടി.​വി കേ​ടാ​യ​പ്പോ​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യെ റീ​ഇ​മ്പേ​ഴ്​​സ്മെ​ന്‍റി​ന്​ സ​മീ​പി​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ വാ​ദം ത​ള്ളി​യ ഉ​പ​ഭോ​ക്​​തൃ ത​ർ​ക്ക പ​രി​ഹാ​ര കമീഷൻ, ടി.​വി​യു​ടെ വി​ല​യി​ൽ​നി​ന്ന് പ​ത്ത്​ ശ​ത​മാ​നം കി​ഴി​ച്ച തു​ക​യും അ​ൺ​ഫെ​യ​ർ​ ട്രേ​ഡ്​ പ്രാ​ക്ടീ​സി​ന്​ 25,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 രൂ​പ​യും കോ​ട​തി​ച്ചെ​ല​വി​ലേ​ക്ക്​ 15,000 രൂ​പ​യും അ​ട​ക്കം 2.92 ല​ക്ഷം രൂ​പ ഹ​ര​ജി​ക്കാ​ര​ന്​ ന​ൽ​ക​ണ​മെ​ന്ന്​ വി​ധി​ച്ചു.

ക​മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ വി. ​വി​ന​യ്​ മേ​നോ​ൻ, ​മെ​മ്പ​ർ​മാ​രാ​യ എ. ​വി​ദ്യ, എ​ൻ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രാ​ണ്​ വി​ധി പ്ര​സ്താ​വി​ച്ച​ത്. ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. എം.​ജെ. വി​ൻ​സ്​ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JudgmentInsurance claim
News Summary - Insurance claim denied for damaged TV; Judgment to pay 2.92 lakhs
Next Story