ഇഴജന്തുക്കളുടെ താവളമായി ജലസേചന വകുപ്പ് കെട്ടിടങ്ങൾ
text_fieldsകാഞ്ഞിരപ്പുഴ: ജീർണിച്ച ജലസേചന വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ ഇഴജന്തുക്കളുടെ താവളമായി. അറ്റക്കുറ്റപണികളും പരിപാലനവും മുടങ്ങിയതോടെ അരഡസനിൽ പരം കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുൻ കാലങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ മികച്ച രീതിയിൽ ഉപയോഗിച്ച കെട്ടിടങ്ങൾക്കാണ് അധികൃതരുടെ അവഗണന. നവീകരണ പ്രവൃത്തി നിലച്ചതും വിനയായി. കാഞ്ഞിരപ്പുഴ ഡാം പശ്ചാത്തലത്തിലുള്ള ഉദ്യാന ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് വിനോദ സഞ്ചാരികൾക്കും മറ്റും ഉപയുക്തമാക്കാവുന്ന കെട്ടിടങ്ങളാണ് അധികൃതരുടെ അവഗണനയെ തുടർന്ന് നശിച്ചത്. മതിയായ ഫണ്ടില്ലാത്തതാണ് കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി മുടങ്ങാൻ കാരണം. ഇത്തരം കെട്ടിടങ്ങൾ സർക്കാരിന് വരുമാന ഉപാധികളാക്കണമെന്നാണ് ജനകീയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.