നോട്ടം മാറി; നേരെയാക്കാൻ എന്തുചെയ്യും?
text_fieldsപാലക്കാട്: ദിശ മാറിയ കാമറകൾ നേരെയാക്കാൻ നടപടിയില്ല. ദേശീയപാതയിൽ കണ്ണാടി മണലൂരിൽ മോട്ടാർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നിരീക്ഷണ കാമറയാണ് ഒരുവർഷം മുമ്പ് ദിശ മാറിയത്. കാമറ സ്ഥാപിച്ച തുണുകൾ തിരിഞ്ഞതാണ് ഫോക്കസ് മാറാൻ കാരണം. കെൺട്രോണാണ് കാമറ സ്ഥാപിച്ചത്. പാതയക്ക് ഇരുവശത്തമുള്ള വയലുകളിലേക്കാണ് ഫോക്കസ്. ദിശ മാറിയതിനെ സംബന്ധിച്ച് നവമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ വന്നിട്ടും കാമറ നേരെയാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. 2018ലാണ് ദേശീയപാത 544 നാലുവരി പാതയിൽ വടക്കഞ്ചേരി മുതൽ വാളയാർ വരെ 54 കിലോമീറ്റർ ദൂരത്തിൽ 37 നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.
അമിതവേഗത, അപകടം ഉൾപ്പടെയുള്ള എല്ലാത്തിന്റേയും പൂർണവിവരങ്ങൾ കാമറവഴി ലഭ്യമാകും. എന്നാൽ ഒന്നര വർഷത്തോളമായി ഇവയിൽ പലതും പ്രവർത്തനരഹിതമാണ്. കാമറകളുടെ അറ്റകുറ്റപണികൾ നടത്താൻ ഏൽപ്പിച്ച ഏജൻസിക്ക് തുക ലഭിക്കാതെ വന്നതോടൊയാണ് പ്രവൃത്തികളിൽ വീഴ്ച സംഭവിച്ചത്.
ദേശീയപാതയിൽ ലൈൻട്രാഫിക് സംവിധാനം കാര്യക്ഷമമാക്കുമെന്ന് അധികൃതർ ആവർത്തിച്ച് പറയുമ്പോഴും ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിന് ഏറെ സഹായകരമായ ഇത്തരം കാമറകളുടെ അറ്റകുറ്റപണികൾ അവഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.