ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം
text_fieldsപാലക്കാട്: ഫൈൻ സെന്ററിൽ സംഘടിപ്പിച്ച ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സഹിഷ്ണുതയും ഭീഷണി നേരിടുമ്പോൾ ഫാഷിസത്തോട് സന്ധിയില്ലാ സമരം നടത്താൻ സർവരും ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്ന സങ്കൽപത്തിൽ എല്ലാവർക്കും ഒന്നിക്കാൻ കഴിയണമെന്ന് പാലക്കാട് സൗഹൃദ വേദി ചെയർമാൻ മഹാദേവൻ പിള്ള അഭിപ്രായപ്പെട്ടു. മുൻ ജില്ല ജഡ്ജ് ഇന്ദിര, സൗഹൃദ വേദി കൺവീനർ ശ്രീമഹാദേവൻ പിള്ള, അഹല്യ കോളജ് ഓഫ് എൻജിനിയറിങ് ഡയറക്ടർ മദൻ മോഹൻ, ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ചെയർമാൻ രാജീവ്, റോട്ടറി ക്ലബ് പാലക്കാട് സെക്രട്ടറി, ജോയന്റ് ആർ.ഡി.ഒ മുജീബ്, വിശ്വാസ് ജോയന്റ് സെക്രട്ടറി ദീപ ജയപ്രകാശ്, മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡന്റ് എം.എം. ഹമീദ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അബൂ ഫൈസൽ മാസ്റ്റർ, പി. വിജയരാഘവൻ, അഡ്വ. മാത്യു തോമസ്, അഡ്വ. ഗിരീഷ് നൊച്ചുള്ളി, ബോബൻ മാട്ടുമന്ത, ഷീജ ഗോപകുമാർ അകത്തേത്തറ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് മുസ്തഫ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു. അസനാർ കുട്ടി മാസ്റ്റർ, അബ്ദുൽ മജീദ് തത്തമംഗലം, നജീബ് ആലത്തൂർ, നൗഷാദ് ആലവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.