സമാധാനാന്തരീക്ഷം തകരാതിരിക്കാൻ ജാഗ്രത വേണം -ജമാഅത്തെ ഇസ്ലാമി
text_fieldsപാലക്കാട്: സാമൂഹിക സൗഹാർദത്തെയും ജനങ്ങളുടെ സ്വസ്ഥ ജീവിതത്തെയും വലിയ തോതിൽ ബാധിക്കുന്ന അപലപനീയ സംഭവങ്ങളാണ് പാലക്കാട് നടന്ന ഇരുകൊലപാതകങ്ങളെന്നും സമാധാനാന്തരീക്ഷം തകരാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.രാഷ്ട്രീയ വൈരത്തിന്റെ പേരിൽ അക്രമം നടത്തുന്നതും മനുഷ്യരുടെ ജീവനെടുക്കുന്നതും ഒരുനിലക്കും അംഗീകരിക്കാനാവില്ല.
സ്വതന്ത്രവും വേഗത്തിലുമുള്ളതുമായ അന്വേഷണത്തിലൂടെ കുറ്റകൃത്യം നടത്തിയ മുഴുവൻ പേരെയും ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും രാഷ്ട്രീയ താൽപര്യങ്ങൾ പരിഗണിക്കാതെ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണത്തിലൂടെ നീതി വാഴ്ച ഉറപ്പുവരുത്തുകയും വേണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കൊലപാതക തുടർച്ചകൾ ഒഴിവാക്കാനുള്ള തികഞ്ഞ ജാഗ്രത പൊലീസും പൊതുസമൂഹവും പുലർത്തണമെന്നും ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻറ് ബഷീർ ഹസ്സൻ നദ്വി, വൈസ് പ്രസിഡൻറ് കെ.എ. അബ്ദുസ്സലാം, സെക്രട്ടറി മുഹമ്മദ് മുസ്തഫ, കളത്തിൽ ഫാറൂഖ്, ബഷീർ പുതുക്കോട്, ലുഖ്മാൻ ആലത്തൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.