30 'നോമ്പ് മരം' നട്ട് ജാസിർ
text_fieldsചെർപ്പുളശ്ശേരി: നോമ്പ് നാളുകളിൽ ഓരോന്നിലും ഓരോ വൃക്ഷത്തൈകൾ നട്ട് മാതൃകയായിരിക്കുകയാണ് ജാസിർ അനങ്ങൻമല. അനങ്ങൻമല ഇക്കോ ടൂറിസം ജീവനക്കാരനും വർഷങ്ങളായി പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സജീവ പ്രവർത്തകനുമാണ് ജാസിർ. സംസ്കൃതിയുടെ സഹകരണത്തോടെ പതിവായി നോമ്പ് ദിനങ്ങളിൽ തൈ നടാറുണ്ട്.
നാളെ ലോകം അവസാനിക്കുകയാണെങ്കിലും ഇന്ന് ഒരുതൈ നടാൻ മടിക്കേണ്ടതില്ല എന്ന മുഹമ്മദ് നബിയുടെ വചനങ്ങൾ ഉൾക്കൊണ്ടാണ് പ്രവർത്തനമെന്ന് ജാസിർ പറയുന്നു. തൈ നടുന്നതിനോടൊപ്പം ഇക്കോ ടൂറിസം സന്ദർശിക്കാനെത്തുന്നവർക്ക് വൃക്ഷത്തൈകളും വിതരണം ചെയ്യും. പെരുനാൾ ദിനത്തിൽ മുപ്പതാമത്തെ തൈയായ ഇലഞ്ഞി നടുമ്പോൾ ഇക്കോ ടൂറിസം ജീവനക്കാരായ സി. കുഞ്ചു, എം. രവി, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു.സി. വാസുദേവൻ, കെ.ടി. ജയദേവൻ, കെ. രാജൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.