ജിഷ്ണ ഇനി കാക്കി വേഷത്തിൽ
text_fieldsനെന്മാറ: ദേശീയ ഹൈജംപ് താരം ജിഷ്ണയുടെ ആദ്യ സ്വപ്ന സാഫല്യമാണ് 'അക്ഷരവീടിലൂടെ' കൈവന്നതെങ്കിൽ ഒരു സർക്കാർ ജോലിയെന്ന സ്വപ്നവും ഇപ്പോൾ യാഥാർഥ്യമാകുകയാണ്. നിയമപാലകയുടെ റോളിലേക്ക് മാറുന്ന എം. ജിഷ്ണ ഞായറാഴ്ച, പരിശീലനത്തിന് തിരുവനന്തപുരത്തേക്ക് വണ്ടി കയറും. 'മാധ്യമം' അക്ഷരവീട് നൽകിയ ദേശീയ ഹൈജംപ് താരം ജിഷ്ണക്ക് കേരള പൊലീസിൽ നിയമനം ലഭിച്ചത് ഇൗയടുത്ത ദിവസമാണ്.
സ്പോർട്സ് േക്വാട്ടയിൽ ഹവിൽദാർ തസ്തികയിൽ നേരിട്ടാണ് നിയമനം. തിരുവനന്തപുരം പേരൂർകട എസ്.എ.പി ക്യാമ്പിൽ പരിശീലനത്തിനായി തിങ്കളാഴ്ച രാവിലെ ഹാജരാവാനാണ് നിയമന ഉത്തരവിൽ പറയുന്നത്. വെള്ളിയാഴ്ചയാണ് നിയമന ഉത്തരവ് കിട്ടിയതെന്നും സർക്കാർ ജോലി ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നതായും ജിഷ്ണ പറഞ്ഞു.
നെന്മാറ പേഴുമ്പാറ തേവർമണി മോഹനേൻറയും രമയുടെയും മകളായ ജിഷ്ണ, സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംപിൽ റെക്കോഡിനുടമയാണ്. ദേശീയ, അന്തർ ദേശീയ അത്ലറ്റിക് മീറ്റുകളിൽ സ്വർണമെഡലുകൾ നേടിയ ജിഷ്ണക്കുള്ള ആദരമായി മാധ്യമം, യൂണിമണി, താരസംഘടനയായ 'അമ്മ' എന്നിവയുടെ കൂട്ടായ്മയിൽ രൂപംകൊണ്ട അക്ഷര വീട് പദ്ധതിയിൽ വീട് നിർമിച്ചുനൽകിയിരുന്നു. 2019 മാർച്ച് 31ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് വീട് കൈമാറിയത്.
മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജിലെ രണ്ടാം വർഷ ബി.എ ചരിത്ര വിദ്യാർഥിയായ ജിഷ്ണ, 2019ലെ ജൂനിയർ നാഷണലിൽ അണ്ടർ 20 വിഭാഗത്തിൽ റെക്കോഡോടെ സ്വർണമെഡൽ നേടിയിരുന്നു. ആ വർഷം തന്നെ നേപ്പാളിൽ നടന്ന സാഫ് ഗെയിംസിലും ജിഷ്ണക്ക് സ്വർണമുണ്ട്. ജൂനിയർ നാഷണലിൽ സ്വർണമെഡൽ ലഭിച്ച വേളയിൽ റെയിൽവേയിൽനിന്ന് ജോലി വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് തുടർനടപടിയൊന്നും ഉണ്ടായിരുന്നില്ല. ദേശീയ, അന്തർദേശീയ താരമെന്ന നിലയിലുള്ള പരിഗണന സർക്കാറിെൻറ ഭാഗത്തുനിന്നു ലഭിച്ചില്ല. സ്വന്തം നിലക്ക് ട്രയൽസിൽ പെങ്കടുത്താണ് ജിഷ്ണ പൊലീസിൽ സ്പോർട്സ് േക്വാട്ടയിൽ ജോലി കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.