ആവേശമായി തൊഴിൽമേള: എത്തിയത് 2800ഓളം ഉദ്യോഗാർഥികൾ
text_fieldsപാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ നാഷനല്‍ എംപ്ലോയ്മെൻറ് സര്‍വിസ് വകുപ്പിെൻറ ആഭിമുഖ്യത്തില്‍ ഗവ. വിക്ടോറിയ കോളജില്‍ നടന്ന നിയുക്തി -2021 മെഗ ജോബ് ഫെസ്റ്റിൽ പങ്കെടുത്തത് 2800ഓളം ഉദ്യോഗാർഥികൾ. പങ്കെടുത്ത 500ലധികം ഉദ്യോഗാർഥികൾക്ക് വിവിധ കമ്പനികളിൽ പ്ലേസ്മെൻറ് ലഭിച്ചു. ആയിരത്തിലധികം പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മേള ഉദ്ഘാടനം ചെയ്തു. സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താൻ ഉദ്യോഗാർഥികൾ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ തൊഴിൽ മേഖലകൾ ധാരാളമുണ്ട്.
ഇവ കണ്ടെത്തുന്നതിനായി അക്കാദമികവും പ്രായോഗികവുമായ പരിജ്ഞാനം നേടാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി. എം.എൽ.എമാരായ കെ. ബാബു, കെ. ശാന്തകുമാരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ, കലക്ടർ മൃൺമയി ജോഷി, എംപ്ലോയ്മെൻറ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ സി. രമ, ജില്ല എംപ്ലോയ്മെൻറ് ഓഫിസർ പി.കെ. രാജേന്ദ്രൻ, വിക്ടോറിയ കോളജ് പ്രിൻസിപ്പൽ മാത്യു ജോർജ് എന്നിവർ സംസാരിച്ചു. ഐ.ടി, മാനേജ്മെൻറ്, ഓഫിസ് അഡ്മിനിസ്ട്രേഷന്, സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ്, മെഡിക്കല്‍ തുടങ്ങിയ വിവിധ മേഖലകളിലെ എഴുപതിലധികം ഉദ്യോഗദായകരാണ് മേളയിൽ സജീവമായത്. 2000ലധികം ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഓൺലൈനായി അയ്യായിരത്തോളം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.