വേണം, കാജാ ഹുസൈന് അന്തിയുറങ്ങാൻ കൈത്താങ്ങ്
text_fieldsകാജാ ഹുസൈനും കുടുംബവും
പാലക്കാട്: സ്വന്തമായി സ്ഥലം ഉണ്ടായിട്ടും വീട് വെക്കാൻ വഴിയില്ലാതെ നിർധന കുടുംബം. പാലക്കാട് നഗരപ്രദേശത്തെ പൂളക്കാട് സ്വദേശി കാജാ ഹുസൈനും കുടുംബവുമാണ് ഉദാരമതികളുടെ സഹായത്തിന് കാത്തിരിക്കുന്നത്. പൂളക്കാട് 32ാം വാർഡ് ഹുദാനഗറിൽ രണ്ട് സെന്റ് സ്ഥലം ഇവർക്ക് സ്വന്തമായുണ്ട്. സമീപകാലത്തായി സ്ഥലം വാങ്ങിയതിനാൽ ലൈഫ് പദ്ധതിയിൽ ഇടംപിടിച്ചില്ല. ഭാര്യയും രണ്ടു പെൺമക്കളുമായി അടച്ചുറപ്പില്ലാത്ത ചെറിയ കൂരയിലാണ് താമസം. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ അന്തിയുറങ്ങുന്നതാവെട്ടെ ഏറെ ഭയത്തോടെയും.
കാലവർഷം അടുത്തതോടെ എന്തുചെയ്യുമെന്ന അങ്കലാപ്പിലാണ് കാജാ ഹുസൈൻ. ഇയാളുടെ ചെറിയ വരുമാനം കൊണ്ടാണ് ജീവതം കഴിയുന്നത്. ചാരിറ്റിയുടെ സാഹയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ആരെങ്കിലും സഹായിക്കാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.