കൂട്ടയിടി: സ്വകാര്യ ബസിൽ ട്രക്കിടിച്ചു; ട്രക്കിന് പിറകിൽ കാറും
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് അപകടപരമ്പരയിൽ 18 യാത്രക്കാർക്ക് പരിക്ക്. മൂന്ന് വാഹനങ്ങളാണ് അപകടത്തിനിരയായത്.
ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരിക്കേറ്റവർ ഭൂരിഭാഗവും ബസ് യാത്രക്കാരാണ്. കാർ യാത്രക്കാരായ മൂന്നുപേർക്കും ട്രക്ക് ഡ്രൈവറും പരിക്കേറ്റവരിൽ ഉൾപ്പെടും. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസും എതിരെ കോഴിക്കോട്ടുനിന്നും പാലക്കാട്ടേക്ക് വരുകയായിരുന്ന ട്രക്കും ട്രക്കിന് പിറകിൽ സഞ്ചരിച്ച കാറുമാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. ട്രക്ക് ഡ്രൈവറെ മണ്ണാർക്കാട് സ്വകാര്യആശുപത്രിയിലും ബാക്കിയുള്ളവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി.
തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ:
മലപ്പുറം പെരിമ്പലം വാളക്കുണ്ടിൽ ജസീൽ (20), പൊറ്റശ്ശേരി നെല്ലിപാടൻ ബാലൻ (46), ഭാര്യ സൗമ്യ, കരിമ്പ പുഴക്കൽ അബ്ദുൽ അസീസിന്റെ ഭാര്യ മുത്തു ബീവി, നിലാകോട്ടൈ ആനെപട്ടി ശെന്തിൽകുമാർ, കരിമ്പ വെട്ടത്ത് മുഹമദിന്റെ ഭാര്യ നുസൈബ (39), മലപ്പുറം കാളികാവ് ചേരി പറമ്പിൽ ഫിറോസ് ബാബു (50), കരിമ്പ പണ്ടാരക്കോട്ടിൽ റിയാസിന്റെ മകൾ ഹയ ഫാത്തിമ, ആറ്റാശ്ശേരി കരിമ്പനക്കൽ ളിറാർ മകൻ ഷാമിൽ (19), മങ്കട കടന്നമണ്ണ പൂന്തോട്ടത്തിൽ ഷംസുദ്ദീൻ (50), കോഴിക്കോടെ ആസാം നൂറുൽ ആലം (19), മലപ്പുറം ചേറൂർ ചെരുവിൽ അബ്ദുൽ സലാമിന്റെ മകൻ ദിൽഷൻ (22), അരിക്കോട് ആസാം അബുതാഹിർ, ആസാം കാരാടി പാലം ഇമാമുൽ ഇസ്ലാം, മങ്കട കൊടുവായിക്കൽ മൊയ്തുട്ടി (47) മകൻ യാസിർ (22), മങ്കട കൊടുവായിക്കൽ സുനീറ (37), പുതുപ്പരിയാരം ആലയ്ക്കൽ മണികണ്ഠൻ (52).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.