കെ.വി. ജോർജിന് സസ്യജനിതക രക്ഷകൻ പുരസ്കാരം
text_fieldsകല്ലടിക്കോട്: തച്ചമ്പാറ സ്വദേശി കല്ലുവേലിൽ കെ.വി. ജോർജിന് കേന്ദ്ര കാർഷിക-കർഷക ക്ഷേമ മന്ത്രാലയത്തിെൻറ സസ്യജനിതക രക്ഷകൻ പുരസ്കാരം ലഭിച്ചു. മികച്ച ഉണക്കം കിട്ടുന്ന നാരായക്കൊടി എന്ന് കരുതുന്ന നാടൻ കുരുമുളക് ഇനം നട്ടുവളർത്തിയതിനാണ് അവാർഡ്.
അഞ്ചുമുതൽ ഒരുവർഷം വരെ പ്രായമുള്ള കൊടികളിൽനിന്ന് ചുരുങ്ങിയത് എട്ടുമുതൽ 10 കിലോഗ്രാം വരെ പച്ച കുരുമുളക് ലഭിക്കും. ഉണക്കത്തിലും കറുപ്പിലും എരിവിലും മുന്നിലാണ് ഈ കുരുമുളക്. 45 ശതമാനത്തിൽ കൂടുതൽ ഉണക്ക് കിട്ടും. അഗളി മുണ്ടൻപാറക്കടുത്ത തോട്ടത്തിലാണ് കുരുമുളക് ചെടികൾ നട്ട് വളർത്തുന്നത്.
ഭൂമി ശാസ്ത്ര സൂചകത്തിെൻറ പേരിൽ നിലവിൽ അഗളി കുരുമുളക് എന്നാണ് ഇത് അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടുനിന്ന് കാൽ നൂറ്റാണ്ടിന് മുമ്പ് ജോർജിെൻറ പൂർവികർ കൊണ്ടുവന്ന മാതൃവള്ളിയിൽനിന്ന് കല്ല് വേലി കുടുംബത്തിലെ രണ്ട് തലമുറകൾ സംരക്ഷിക്കുന്ന കുരുമുളക് ഇനമാണിത്. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം മുഖേനയാണ് അവാർഡിന് അപേക്ഷ സമർപ്പിച്ചിരുന്നത്. ഭാര്യ ജിജി ജോർജ്, മക്കളായ ഫാ. ക്രിസ്റ്റോ, ക്ലിേൻറാ ജോർജ്, ടോം ജോർജ്, മരുമകൾ അഖിലു എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കെ.വി. ജോർജിന് അവാർഡ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.