താണാവ്-നാട്ടുകൽ പാതക്ക് ഗ്രീൻഹൈവേ പോളിസി അന്യമാവുന്നു
text_fieldsകല്ലടിക്കോട്: ഗ്രീൻഹൈവേ പോളിസി 966 ദേശീയപാതക്ക് അന്യമാകുന്നു. ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ തണൽമരങ്ങളില്ലാത്ത പാതയെന്ന കുപ്രസിദ്ധിയാണ് നാട്ടുകൽ-താണാവ് ദേശീയപാതയെ കാത്തിരിക്കുന്നത്. 2015ലാണ് കേന്ദ്ര ഉപരിതല മന്ത്രാലയം ഗ്രീൻ ഹൈവേ പൊളിസി ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
അഞ്ചുവർഷം മുമ്പ് അപകട ഭീഷണിയെന്ന ആക്ഷേപത്തിന്റെ മറവിലാണ് ദേശീയപാതയിലെ മരങ്ങൾ വ്യാപകമായി മുറിച്ചത്. ദേശീയപാത വീതി കൂട്ടിയതോടെ അവശേഷിക്കുന്ന മരങ്ങളും ഇല്ലാതായി. ഗ്രീൻഹൈവേ പൊളിസി നിലവിലുണ്ടെങ്കിലും റോഡ് നിർമാണ കരാറുകാർക്ക് ഇതിൽ ഉത്തരവാദിത്തമില്ല. അതേസമയം, ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കും അനുബന്ധ ഉദ്യോഗസ്ഥർക്കുമാണെന്ന് പ്രകൃതിസംരംക്ഷണ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
സന്നദ്ധ സംഘടനകളുടെയും പാടശേഖര സമിതികളുടെയും സർക്കാറിതര സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കേണ്ടത്. ഹൈവേ നിർമാണത്തിന്റെ ചെലവിന്റെ ഒരുശതമാനം വിനിയോഗിക്കണമെന്ന നയമാണ് ആവിഷ്കരിച്ചിരുന്നത്. പ്രകൃതി സൗഹൃദ വഴികൾ ഒരുക്കുക, പരിസരം മലിനീകരണം, പൊടിശല്യം എന്നിവ കുറക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.