ഗ്രീൻഫീൽഡ് പാത ഹിയറിങ്; ആദ്യദിനം 205 ഭൂവുടമകൾ രേഖകൾ ഹാജരാക്കി
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമെടുപ്പിനായി അവസാന വട്ട പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാംഘട്ട ഹിയറിങ് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ തുടങ്ങി. ഭൂമിയും നിർമിതികളും പാതയുടെ നിർമാണത്തിനായി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം കൈമാറാനുള്ള യഥാർഥ ഉടമയെ കണ്ടെത്തുന്നതിന് ഭൂമിയുടെ ആധാരം, പട്ടയം, കൈവശരേഖ, ദേശീയപാത സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ നിഷ്കർഷിക്കുന്ന 15 അവശ്യരേഖകൾ ഹിയറിങ്ങിൽ പരിശോധിക്കുന്നുണ്ട്.
തച്ചമ്പാറ വില്ലേജിൽ 105പേരും കോട്ടോപ്പാടം ഒന്ന് വില്ലേജിൽ 100 പേരും ഹിയറിങ്ങിന് ഹാജരായി. െഡപ്യൂട്ടി തഹസിൽദാർമാരായ സുഷമ, മെറ്റിൽഡ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേതൃത്വം നൽകി. രേഖകൾ പൂർണമായും ഹാജരാക്കാനാകാത്തവർക്ക് സാവകാശമുണ്ട്. മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം വില്ലേജിലുള്ളവരാണ് ബുധനാഴ്ച ഹിയറിങ്ങിനെത്തിയത്.
മൂന്ന് െഡപ്യൂട്ടി തഹസിൽദാർമാർക്കും സഹ ഉദ്യോഗസ്ഥരും രണ്ട് ടീമുകളായി തിരിഞ്ഞ് രണ്ട് കൗണ്ടറുകളിലാണ് ഹിയറിങ്ങിന് സൗകര്യമൊരുക്കിയത്. തച്ചമ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തിരക്ക് അനുഭവപ്പെട്ടു. വ്യാഴാഴ്ചയും ഇതേസ്ഥലത്താണ് ഹിയറിങ്. തച്ചമ്പാറ, കോട്ടോപ്പാടം വില്ലേജുകളിലുള്ളവരുടെ ഹിയറിങ് വ്യാഴാഴ്ചയും രണ്ട് കൗണ്ടറുകളിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.