കപ്പടം സ്കൂളിൽ ഇനി 'മെട്രോയിൽ' ഇരുന്ന് പഠിക്കാം
text_fields
കല്ലടിക്കോട്: കോവിഡുകാലം കഴിഞ്ഞ് കരിമ്പ കപ്പടം സ്കൂളിൽ കുട്ടികളെത്തുമ്പോൾ അവർ വിസ്മയിക്കും. കാരണം അവരെ വരവേൽക്കാൻ മെട്രോ തീവണ്ടി ഒരുങ്ങി.
കുട്ടികൾക്കിനി മെട്രോയിൽ ഇരുന്ന് പഠിക്കാം. കോട്ടായി ഗവ. ഹൈസ്കൂളിലെ ചിത്രകല അധ്യാപകൻ നിഖിൽ പുലാപ്പറ്റയാണ് പൊതുവിദ്യാലയത്തെ മെട്രോ തീവണ്ടി രൂപത്തിൽ അണിയിച്ചൊരുക്കിയത്.
സ്കൂള്‍ ചുമരിനെ തീവണ്ടിയാക്കി മാറ്റിയത് മാത്രമല്ല, മറുവശത്തെ പ്ലാറ്റ്ഫോമിലുണ്ട് കുട്ടികളുടെ പഠനത്തിനാവശ്യമായ കാഴ്ചകൾ. ലക്ഷ്യങ്ങള്‍ തേടിയുള്ള അതിവേഗ യാത്രയിൽ തൂണുകൾക്ക് ഓരോ ജില്ലയുടെയും പേരാണ് നൽകിയിരിക്കുന്നത്.
മെട്രോ ട്രെയിൻ മാത്രമല്ല ആരെയും ആകർഷിക്കുന്ന പല അലങ്കാരങ്ങളും സ്കൂളില്‍ നടത്തിയിട്ടുണ്ട്. 150ഒാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിലെ ക്ലാസ്മുറി ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. നിഖിലിനെ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുസ്തഫ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.