മീൻവല്ലം പദ്ധതിയിൽ ഉൽപാദിപ്പിച്ചത് നാലു കോടി യൂനിറ്റ് വൈദ്യുതി
text_fieldsകല്ലടിക്കോട്: ചരിത്രം രചിച്ച് മീൻവല്ലം ജലവൈദ്യുത പദ്ധതി മീൻവല്ലം പവര്‍ഹൗസിൽ നിന്നുള്ള വൈദ്യുതോൽപാദനം നാലു കോടി യൂനിറ്റ് പിന്നിട്ടു. കേവലം അഞ്ചുവർഷം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടം. രാജ്യത്ത് ആദ്യമായാണ് ജില്ല പഞ്ചായത്തിന് കീഴിലെ ജലവൈദ്യുതി നിലയത്തിൽനിന്ന് ഇത്രയും വൈദ്യുതോൽപാദനം നടക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് ഇത്തരം വൈദ്യുതി ഉൽപാദന കമ്പനിക്ക് രൂപം നൽകി മാതൃകയാകുന്നതും.
ഒരു യൂനിറ്റ് വൈദ്യുതി കെ.എസ്.ഇ.ബിക്ക് നാലു രൂപ 88 പൈസക്കാണ് നൽകുന്നത്.2014 ആഗസ്റ്റ് 29ന് ആരംഭിച്ച മീൻവല്ലം ചെറുകിട ജലവൈദ്യുതി പദ്ധതിയിലെ നബാർഡിെൻറ വായ്പ 2019ൽ അടച്ചുതീർത്തു. ആകെ 16 ജീവനക്കാർ മാത്രമുള്ള പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് മുഖാന്തരമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഹൈഡ്രോ കമ്പനിയിലെ ജീവനക്കാർ ചുരുങ്ങിയ വേതനത്തിൽ പരിമിതമായ സാഹചര്യത്തിൽ കമ്പനിയുടെ ഉയർച്ചക്കുവേണ്ടി പ്രവർത്തിക്കുന്നു. മീന്‍വല്ലം പദ്ധതി വിജയത്തിെൻറ അടിസ്ഥാനത്തില്‍ പാലക്കുഴി, കൂടം, ചെമ്പുക്കുട്ടി പദ്ധതികളും ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഉൽപാദന രംഗത്ത് മാതൃകയായ രീതിയിൽ ശ്രദ്ധ നേടാനുള്ള തയാറെടുപ്പിലാണ്.പാലക്കുഴി പദ്ധതിയുടെ ഡാമിെൻറ പണി 90 ശതമാനം പൂർത്തീകരിച്ചു. സോളാർ പദ്ധതികളും നടപ്പാക്കാൻ വേണ്ട പ്രവർത്തനം നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.