മൊബൈൽ കട കുത്തിതുറന്ന് മോഷണം: പ്രതി പിടിയിൽ
text_fieldsകല്ലടിക്കോട്: തച്ചമ്പാറ ടൌണിൽ അരപ്പാറ റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ കട കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആറ്സ് മാർട്ട് ഫോൺ കവർന്ന കേസ്സിൽ യുവാവ് പൊലീസ് പിടിയിലായി. കാരാ കുർശ്ശി സ്വദേശി കണക്കും പുള്ളി മുഹമ്മദ് ഹസ്സൻ ഹുസൈൻ സഞ്ചാരി (22)ആണ് പൊലീസ് പിടിയിലായത്.
കുമരംപുത്തൂരിൽ മൊബൈൽഫോൺ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.തച്ചമ്പാറ മുഹമ്മദ് നിസാറിൻ്റെ ഉടമസ്ഥതയിലുള്ള മൊബൈൽ സോൺ എന്ന പേരിലുള്ള കടയുടെ മുൻഭാഗത്തെ ഷട്ടറിൻ്റെ പുട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.കടയുടെ വിപുലീകരണ പ്രവർത്തിക്കായി കട ഞായറാഴ്ച തുറന്ന ശേഷം രാത്രി അടച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കളവ് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.കാഞ്ഞിരപ്പുഴ മൊബൈൽ ഫോൺ ഡീലേഴ്സ് അസോസിയേഷൻ്റെ ഇടപെടൽ പ്രതിയെ പിടികൂടാൻ സഹായകമായി. കടയിൽ വിൽപ്പനക്കായി പ്രദർശിപ്പിച്ച മൊബൈൽ ഫോണാണ് കവർന്നത്. വിരലടയാള വിദഗ്ദരും പാലക്കാട്ട് നിന്നെത്തിയ ഡോഗ് സ്ക്വാഡും സംഭവസ്ഥലം പരിശോധിച്ചു. ഡി. വൈ.എസ്.പി.വി.എ.കൃഷ്ണദാസ്, സി.ഐ.ടി.ശശികുമാർ, എസ്.ഐ.കെ.പി.അബ്ദുൽ സത്താർ, സി.പി.ഒ.മാരായ വിമൽ കുമാർ, കൃഷ്ണദാസ്, സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.തൊണ്ടിമുതലും പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെ ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.