കല്ലടിക്കോട് മലയോരത്ത് മോഷ്ടാക്കളുടെ വിളയാട്ടം
text_fieldsകല്ലടിക്കോട്: മലയോര മേഖലയിൽ അടക്ക മോഷണം പതിവാകുന്നു. വിളകൾ കയറ്റി അയക്കാൻ ചാക്കുകളിൽ നിറച്ചവയും കൂട്ടിയിട്ടവയുമാണ് മോഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം കരിമലയിലെ കുഴിഞ്ഞാലിൽ കെ.എ. അഗസ്റ്റ്യന്റെ പറമ്പിൽ പോളീഹൗസിൽ ഉണക്കാനിട്ട 600 കിലോയോളം വരുന്ന പത്ത് ചാക്ക് അടക്ക കളവുപോയി. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മുറുക്കി തുപ്പിയത് കണ്ടതിനാൽ അന്തർ സംസ്ഥാന തൊഴിലാളികളാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
രാത്രിയായാൽ സ്ഥലം ഉടമകൾ വീടുകളിലേക്ക് പോകുമ്പോഴാണ് മോഷണം നടക്കുന്നത്. ആറ്റില വെള്ളച്ചാട്ടം കാണാനായി ധാരാളം സഞ്ചാരികൾ എത്താറുണ്ട്. സഞ്ചാരികൾ എന്ന വ്യാജേന അന്തർസംസ്ഥാന തൊഴിലാളികളും മോഷ്ടാക്കളും പ്രദേശത്ത് തങ്ങുകയും രാത്രി മോഷണം നടത്തുകയുമാണ് ചെയ്യുന്നതെന്ന് കർഷകർ പറഞ്ഞു. മുണ്ടനാടിനിൽനിന്നും ചുള്ളിയാംകുളത്തുനിന്നും ആറ്റിലയിൽനിന്നും വരുന്ന റോഡുകൾ കൂട്ടിമുട്ടുന്ന മാവിൻചോട്ടിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.