നാരങ്ങ വില കുതിക്കുന്നു
text_fieldsകല്ലടിക്കോട്: ശീതളപാനീയ വിപണിയിലെ ഉണർവിനൊപ്പം കുതിച്ച് നാരങ്ങ വില. ഏതാനും ദിവസം കൊണ്ട് 40 രൂപയോളമാണ് വർധിച്ചത്. തിങ്കളാഴ്ച ചില്ലറ വിപണിയിൽ കിലോക്ക് 120 രൂപയാണ് ചെറിയ നാരങ്ങയുടെ വില. കഴിഞ്ഞ സീസണിൽ മാർച്ച് രണ്ടാം വാരത്തിൽ 180 മുതൽ 200 രൂപ വരെ എത്തിയിരുന്നു. അതിനാൽ, വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്ന് കച്ചവടക്കാർ പറയുന്നു. വേനലും റമദാൻ വ്രതവും ഒന്നിച്ച് വന്നതോടെ നാരങ്ങക്ക് വിപണിയിൽ വൻ ഡിമാൻഡാണ്.
ഉത്സവകാലത്ത് ക്ഷേത്ര ചടങ്ങുകൾക്കും കൂടുതൽ അളവിൽ നാരങ്ങ ഉപയോഗിക്കാറുണ്ട്. ജില്ലയിലെ മലയോര മേഖലയിലും കിഴക്കൻ അതിർത്തി പ്രദേശങ്ങളിലും നാരങ്ങ കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഇക്കുറി അയൽ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. അച്ചാർ നിർമാതാക്കളും വരും കാലവിപണി പ്രതീക്ഷിച്ച് നാരങ്ങ വാങ്ങി ശേഖരിക്കുന്നതായി കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.