പോർട്ടലിലെ സാങ്കേതിക തകരാർ; പുതിയ വോട്ടർമാർ പ്രതിസന്ധിയിൽ
text_fieldsകല്ലടിക്കോട്: തെരഞ്ഞെടുപ്പ് കീഷൻ 18 വയസ്സ് പൂർത്തിയാക്കിയവരുൾപ്പടെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരെ ഓൺലൈനായി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് തയാറാക്കിയ വോട്ടർ പോർട്ടലിലെ സാങ്കേതിക തകരാർ ബൂത്ത് തല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പുതിയ വോട്ടർമാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.
പുതിയ വോട്ടർമാരുടെ പേരുൾപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുന്നതോടൊപ്പം അപേക്ഷകെൻറ കുടുംബത്തിലെ ഒരാളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിെൻറ നമ്പർ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ തിരിച്ചറിയൽ കാർഡ് ഉൾപ്പെട്ടിരിക്കുന്ന ബൂത്തിലെ പട്ടികയിൽ തന്നെ പുതിയ അപേക്ഷകെൻറ പേരും ഉൾപ്പെടുന്നതിനു വേണ്ടിയാണിത്. അതേസമയം, ഇങ്ങനെ കൃത്യമായി അപേക്ഷ സമർപ്പിച്ചവരിൽ പലരുടെയും പേരുകൾ മറ്റു പല ബൂത്തുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് കോങ്ങാട് നിയോജക മണ്ഡലത്തിലെ 70ാമത് നമ്പർ ബൂത്തിലെ വോട്ടറുടെ ഐ.ഡി കാർഡ് നമ്പർ അടിസ്ഥാനമാക്കി അപേക്ഷ സമർപ്പിച്ച പുതിയ വോട്ടറുടെ പേര് ഉൾപ്പെട്ടിരിക്കുന്നത് 62 നമ്പർ ബൂത്തിലാണ്. ഇത്തരത്തിൽ ഒട്ടുമിക്ക ബൂത്തുകളിലും സമാന സ്ഥിതിയാണനുഭവപ്പെടുന്നത്. വേരിഫിക്കേഷനായി വന്നിരിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്ന വേളയിലാണ് ഇത്തരത്തിലുള്ള പിഴവുകൾ ബി.എൽ.ഒമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വോട്ടർ പോർട്ടലിലെ സോഫ്റ്റ് വെയറിലെ തകരാർ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം ഇതിനു പരിഹാരം കാണുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു പറ്റുന്നില്ല.
അതുമൂലം, പുതിയ വോട്ടർമാരിൽ പലർക്കും കന്നിവോട്ടവകാശം വിനിയോഗിക്കണമെങ്കിൽ അവരുടെ പ്രദേശത്തിന് വളരെ അകലെയുള്ള ബൂത്തിലെ പോളിങ് സ്റ്റേഷനിൽ പോകേണ്ടി വരും. പിഴവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ബി.എൽ.ഒമാരെ സമീപിച്ചുവെങ്കിലും ഇതേവരെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമമുണ്ടായിട്ടില്ലെന്ന് വോട്ടർമാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.