കല്ലടിക്കോട്ട് പോസ്റ്റ് ഒാഫിസിലും ക്ഷേത്രത്തിലും മോഷണം
text_fieldsകല്ലടിക്കോട്: പോസ്റ്റ് ഓഫിസ്, പുലാപ്പറ്റ ആങ്കടവത്ത് ജലദുർഗദേവി ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം. ക്ഷേത്രത്തിൽനിന്ന് നഷ്ടമായ മൂന്ന് ഭണ്ഡാരങ്ങൾ സമീപത്തെ സ്വകാര്യ വ്യക്തികളുടെ റബർ തോട്ടത്തിൽ കണ്ടെത്തി. ഇവിടെ നാണയത്തുട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.
കാർത്തിക വിളക്ക് ഉത്സവം കഴിഞ്ഞ് ഭണ്ഡാരങ്ങൾ തുറന്നിരുന്നില്ല. തിങ്കളാഴ്ച കല്ലടിക്കോട് പോസ്റ്റ് ഓഫിസ് തുറക്കാനെത്തിയ ഉദ്യോഗസ്ഥനാണ് ഷട്ടറിെൻറ പൂട്ട് പൊളിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കല്ലടിക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച സമീപത്തെ മൂന്ന് കടകളിൽ മോഷണം നടന്നിരുന്നു. പ്രദേശത്ത് മോഷണം പതിവാകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. ശക്തമായ പൊലീസ് നിരീക്ഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.